മസ്കത്ത്: [gcc.truevisionnews.com] മസ്കത്ത് ഗവർണറേറ്റിലെ ഒരു സ്കൂളിൽ വിദ്യാർഥിയെ സ്കൂൾ ബസിനുള്ളിൽ മറന്ന സംഭവത്തിൽ വിദ്യാഭ്യാസ ഡയറക്ടറേറ്റ് വിശദീകരണവുമായി രംഗത്തെത്തി. കുട്ടിക്ക് പരിക്കുകളൊന്നുമില്ലെന്നും ആരോഗ്യനില തൃപ്തികരമാണെന്നും ഡയറക്ടറേറ്റ് ജനറൽ ഓഫ് എജുക്കേഷൻ അറിയിച്ചു.
സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് അധികൃതർ പ്രതികരിച്ചത്. സ്കൂൾ ബസ് ജീവനക്കാരുടെ അശ്രദ്ധയാണ് സംഭവത്തിന് കാരണമായതെന്ന് കണ്ടെത്തിയതായും വിഷയത്തിൽ ബന്ധപ്പെട്ട വകുപ്പുകളുമായി ചേർന്ന് ആവശ്യമായ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും ഡയറക്ടറേറ്റ് വ്യക്തമാക്കി.
ഇത്തരത്തിലുള്ള സംഭവങ്ങൾ ആവർത്തിക്കാതിരിക്കാനായി സുരക്ഷാ നടപടികൾ കർശനമാക്കുമെന്നും ഉത്തരവാദിത്തപ്പെട്ടവർക്കെതിരെ നിയമനടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.
Directorate of Education, Muscat

































