ഖത്തറിൽ മഴ തുടരും; വെള്ളിയാഴ്‌ച വരെ കാലാവസ്ഥ മുന്നറിയിപ്പ്

ഖത്തറിൽ മഴ തുടരും; വെള്ളിയാഴ്‌ച വരെ കാലാവസ്ഥ മുന്നറിയിപ്പ്
Dec 17, 2025 02:14 PM | By Krishnapriya S R

ദോഹ: [gcc.truevisionnews.com] ഖത്തറിന്റെ വിവിധ ഭാഗങ്ങളിൽ കഴിഞ്ഞ ദിവസവും മഴ തുടർന്നു. ചൊവ്വാഴ്ച പുലർച്ചെ ആരംഭിച്ച മഴ രാവിലെ വരെ പല പ്രദേശങ്ങളിലായി അനുഭവപ്പെട്ടു.

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി രാജ്യത്തിന്റെ വിവിധ മേഖലകളിൽ നേരിയതോതിലുള്ള മഴ റിപ്പോർട്ട് ചെയ്തുവരികയാണ്.വെസ്റ്റ് ബേ, സൂഖ് വാഖിഫ്, ആൽ റയ്യാൻ, വക്റ, അൽ സദ്ദ്, തുമാമ, മുംതസ, ഓൾഡ് എയർപോർട്ട്, നജ്മ എന്നിവിടങ്ങളിലടക്കം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഭാഗികമായി മഴ ലഭിച്ചു.

വടക്ക്–കിഴക്കൻ ദിശയിൽ നിന്ന് നേരിയ കാറ്റ് വീശിയതായും മഴയുടെ സമയത്ത് കാറ്റിന്റെ ശക്തി വർധിച്ചതായും കാലാവസ്ഥ വിഭാഗം അറിയിച്ചു. അന്തരീക്ഷം മുഴുവൻ മേഘാവൃതമായ നിലയിലായിരുന്നു.

അതേസമയം, ശൈത്യകാലം ആരംഭിച്ചതോടെ രാജ്യത്ത് തണുപ്പ് അനുഭവപ്പെടാൻ തുടങ്ങിയിട്ടുണ്ട്. ഖത്തർ കാലാവസ്ഥ വിഭാഗത്തിന്റെ കണക്കുകൾ പ്രകാരം അൽ ഗുവൈരിയ സ്റ്റേഷനിൽ കുറഞ്ഞ താപനില 16 ഡിഗ്രി സെൽഷ്യസായി രേഖപ്പെടുത്തി.

തലസ്ഥാനമായ ദോഹയിൽ 21 ഡിഗ്രി സെൽഷ്യസാണ് കുറഞ്ഞ താപനില. ന്യൂനമർദത്തിന്റെ സ്വാധീനത്തിൽ അടുത്ത വെള്ളിയാഴ്‌ച വരെ കാലാവസ്ഥ മേഘാവൃതമായിരിക്കുമെന്നും ഇടവിട്ട് മഴ പെയ്യാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥ വിഭാഗം മുന്നറിയിപ്പ് നൽകി.

ചില പ്രദേശങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് അറിയിച്ചിട്ടുണ്ട്. കടൽ പ്രദേശങ്ങളിൽ ശക്തമായ കാറ്റും ഉയർന്ന തിരമാലകളും രൂപപ്പെടാൻ സാധ്യതയുള്ളതിനാൽ കടലിൽ പോകുന്നവർക്ക് പ്രത്യേക ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്.

സാധാരണയായി 3 മുതൽ 7 അടി വരെ ഉയരുന്ന തിരമാലകൾ, ഇടിമിന്നലോടുകൂടിയ മഴയുണ്ടാകുന്ന സമയങ്ങളിൽ 10 അടി വരെ ഉയരാൻ സാധ്യതയുണ്ടെന്നും അധികൃതർ അറിയിച്ചു.പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും സുരക്ഷാനിർദേശങ്ങൾ കർശനമായി പിന്തുടരണമെന്നും കാലാവസ്ഥ വിഭാഗം അഭ്യർത്ഥിച്ചു.

Weather warning, rain to continue

Next TV

Related Stories
സൗദി അറേബ്യയുടെ കിഴക്കൻ പ്രവിശ്യയിൽ ഭൂചലനം

Dec 17, 2025 12:21 PM

സൗദി അറേബ്യയുടെ കിഴക്കൻ പ്രവിശ്യയിൽ ഭൂചലനം

സൗദി അറേബ്യയിലെ കിഴക്കൻ പ്രവിശ്യയിൽ നേരിയ...

Read More >>
തണുത്ത് വിറയ്ക്കും...! ബഹ്‌റൈനിൽ കനത്ത മഴ തുടരുന്നു; വ്യാഴാഴ്ച വരെ ജാഗ്രത നിർദേശം

Dec 17, 2025 10:29 AM

തണുത്ത് വിറയ്ക്കും...! ബഹ്‌റൈനിൽ കനത്ത മഴ തുടരുന്നു; വ്യാഴാഴ്ച വരെ ജാഗ്രത നിർദേശം

ബഹ്‌റൈനിൽ കനത്ത മഴ തുടരുന്നു, വ്യാഴാഴ്ച വരെ ജാഗ്രത...

Read More >>
യുഎഇയിൽ നിന്ന് കമ്പനി ആവശ്യത്തിനായി ഒമാനിലെത്തിയ മലയാളി യുവാവ് മരിച്ച നിലയിൽ

Dec 17, 2025 10:23 AM

യുഎഇയിൽ നിന്ന് കമ്പനി ആവശ്യത്തിനായി ഒമാനിലെത്തിയ മലയാളി യുവാവ് മരിച്ച നിലയിൽ

കമ്പനി ആവശ്യത്തിനായി ഒമാനിലെത്തിയ മലയാളി യുവാവ് മരിച്ച...

Read More >>
Top Stories










News Roundup