കനത്ത മഴയിൽ ഗലാലിയിൽ വീണ്ടും വെള്ളക്കെട്ട്; ഡ്രെയിനേജ് പദ്ധതികളിൽ വീഴ്ചയെന്ന് ആരോപണം

കനത്ത മഴയിൽ ഗലാലിയിൽ വീണ്ടും വെള്ളക്കെട്ട്; ഡ്രെയിനേജ് പദ്ധതികളിൽ വീഴ്ചയെന്ന് ആരോപണം
Dec 18, 2025 10:16 AM | By Krishnapriya S R

മനാമ: [nadapuram.truevisionnews.com] ഗലാലി മേഖലയിൽ കനത്ത മഴയെ തുടർന്ന് റോഡുകളിൽ വ്യാപകമായ വെള്ളക്കെട്ട് രൂപപ്പെട്ടതോടെ, ലക്ഷങ്ങൾ ചെലവഴിച്ച് നടപ്പാക്കിയ ഡ്രെയിനേജ് പദ്ധതികളുടെ കാര്യക്ഷമതയെക്കുറിച്ച് കടുത്ത വിമർശനം ഉയർന്നു.

നിർമ്മാണം പൂർത്തിയായി ഒരു വർഷം പോലും പിന്നിടാത്ത രണ്ട് പ്രധാന ഡ്രെയിനേജ് പദ്ധതികളാണ് കഴിഞ്ഞ ദിവസങ്ങളിലെ മഴയിൽ പരാജയമായതെന്നാണ് ആരോപണം ഉയർന്നിരിക്കുന്നത്.

മുഹറഖ് മുനിസിപ്പൽ കൗൺസിൽ വൈസ് ചെയർമാനും ഗലാലി കൗൺസിലറുമായ സ്വാലിഹ് ബുഹാസ് വിഷയത്തിൽ പരസ്യമായി രംഗത്തെത്തി. ബ്ലോക്ക് 255-ലെ റോഡ് 5544 (വാഹത് അൽ മുഹറഖ്), ബ്ലോക്ക് 254-ലെ റോഡ് 5426 എന്നിവിടങ്ങളിലാണ് വെള്ളക്കെട്ട് രൂക്ഷമായത്.

ശാസ്ത്രീയ പഠനങ്ങളില്ലാതെയും ആവശ്യമായ മേൽനോട്ടം ഇല്ലാതെയും പദ്ധതികൾ നടപ്പാക്കിയതാണ് ഇതിന് കാരണമെന്നാണ് ആരോപണം. മുമ്പ് വെള്ളം കെട്ടിക്കിടന്നിരുന്ന അതേ പ്രദേശങ്ങളിൽ തന്നെ വീണ്ടും വെള്ളക്കെട്ട് രൂപപ്പെടുന്നത് ഗൗരവകരമായ ഭരണപരാജയമാണെന്ന് ബുഹാസ് പറഞ്ഞു.

ഇതു ജനങ്ങളുടെ സുരക്ഷയ്ക്ക് ഭീഷണിയാകുന്നതോടൊപ്പം സ്വകാര്യവും പൊതുവുമായ സ്വത്തുക്കൾക്ക് നാശനഷ്ടം ഉണ്ടാക്കുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി. വിഷയത്തിൽ ബന്ധപ്പെട്ട മന്ത്രാലയം അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട ബുഹാസ്, പദ്ധതികൾ പരാജയപ്പെടാൻ കാരണമായ ഘടകങ്ങൾ കണ്ടെത്താൻ സ്വതന്ത്ര സാങ്കേതിക അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ടു.

താൽക്കാലിക പരിഹാരങ്ങൾ ഒഴിവാക്കി ശാശ്വത പരിഹാരത്തിനായി പുനർനിർമാണം നടത്തുക, വീഴ്ച വരുത്തിയ ഉദ്യോഗസ്ഥർക്കും കരാറുകാർക്കുമെതിരെ നിയമനടപടി സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങളും അദ്ദേഹം മുന്നോട്ടുവച്ചു.

പ്രദേശവാസികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും വെള്ളക്കെട്ടിന് സ്ഥിരമായ പരിഹാരം കാണുന്നതിനുമായി മുനിസിപ്പൽ കൗൺസിൽ തുടർനടപടികളുമായി മുന്നോട്ട് പോകുമെന്ന് സ്വാലിഹ് ബുഹാസ് വ്യക്തമാക്കി.

Heavy rain, Galali, drainage project

Next TV

Related Stories
ഡ്രൈ​വ​ർ​ക്ക് മാ​താ​പി​താ​ക്ക​ൾ മാ​പ്പു​ന​ൽ​കി....! സ്കൂൾ വാഹനത്തിൽ കു​ട്ടി മ​രി​ച്ച സം​ഭ​വം; വ​നി​താ ഡ്രൈ​വ​ർ​ക്കെ​തി​രെ​യു​ള്ള കൊ​ല​പാ​ത​ക​ക്കു​റ്റം ഒ​ഴി​വാ​ക്കി കോ​ട​തി

Dec 18, 2025 10:40 AM

ഡ്രൈ​വ​ർ​ക്ക് മാ​താ​പി​താ​ക്ക​ൾ മാ​പ്പു​ന​ൽ​കി....! സ്കൂൾ വാഹനത്തിൽ കു​ട്ടി മ​രി​ച്ച സം​ഭ​വം; വ​നി​താ ഡ്രൈ​വ​ർ​ക്കെ​തി​രെ​യു​ള്ള കൊ​ല​പാ​ത​ക​ക്കു​റ്റം ഒ​ഴി​വാ​ക്കി കോ​ട​തി

കാ​റി​നു​ള്ളി​ൽ കു​ട്ടി മ​രി​ച്ച സം​ഭ​വം, വ​നി​താ ഡ്രൈ​വ​ർ​ക്കെ​തി​രെ​യു​ള്ള കൊ​ല​പാ​ത​ക​ക്കു​റ്റം ഒ​ഴി​വാ​ക്കി...

Read More >>
Top Stories










News Roundup






Entertainment News