റിയാദ്: (https://gcc.truevisionnews.com/) ശാരീരിക അസ്വസ്ഥതകളെ തുടർന്ന് സൗദി വടക്കൻ അതിർത്തിയിലെ അറാർ ആശുപത്രിയിൽ ചികിത്സയിലായിരുന്ന മലയാളി മരിച്ചു.
മലപ്പുറം പെരിന്തൽമണ്ണ, കരിങ്കല്ലത്താണി സ്വദേശി പള്ളിതാഴെ വീട്ടിൽ ലാലു ജോസഫ് (54) ആണ് മരിച്ചത്. ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് അറാർ അമീർ അബ്ദുൽ അസീസ് ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സയിലിരിക്കെ നില വഷളായാണ് മരണം സംഭവിച്ചത്.
കഴിഞ്ഞ 15 വർഷമായി അറാറിൽ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുകയായിരുന്നു. ഭാര്യ: ജോളി, മക്കൾ: ലിജ, ലിയ, ലിമ. മൃതദേഹം അറാർ അമീർ അബ്ദുൽ അസീസ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിട്ടുണ്ട്.
അറാർ പ്രവാസി സംഘം പ്രസിഡൻറും ലോക കേരള സഭാംഗവുമായ സക്കീർ താമരത്തിന്‍റെ നേതൃത്വത്തിൽ മൃതദേഹം നാട്ടിൽ എത്തിക്കുന്നതിനുവേണ്ടിയുള്ള നിയമനടപടികൾ പുരോഗമിക്കുന്നു.
Health condition: Malayali man undergoing treatment in Saudi hospital dies


































