ദുബൈ: ദുബൈയിലെ സ്‌കൂളുകളിൽ വെള്ളിയാഴ്ചയിലെ അധ്യയനസമയം രാവിലെ 11:30 വരെയാക്കുന്നു. ജനുവരി ഒമ്പത് മുതലാണ് സമയമാറ്റം
. യു.എ.ഇയിലെ ജുമുഅ സമയം മാറുന്ന പശ്ചാത്തലത്തിലാണ് തീരുമാനമെന്ന് വിദ്യാഭ്യാസ അതോറിറ്റിയായ കെ.എച്ച്.ഡി.എ അറിയിച്ചു. ആറാം ക്ലാസിന് മുകളിലുള്ള വിദ്യാർഥികൾക്ക് വെള്ളിയാഴ്ചകളിൽ ഓൺലൈൻ പഠനത്തിന് അനുമതി തേടാമെന്നും അതോറിറ്റി വ്യക്തമാക്കി.
രക്ഷിതാക്കളുടെയും, അതോറിറ്റിയുടേയും മുൻകൂർ അനുമതിയോടെ ഇക്കാര്യത്തിൽ തീരുമാനമെടുക്കാം. മറ്റ് ദിവസങ്ങളിൽ സ്‌കൂൾ സമയം പഴയതുപോലെ തുടരും.
ജനുവരി രണ്ട് മുതലാണ് യു.എ.ഇയിലെ ജുമുഅ ഖുത്തുബയുടെ സമയം നേരത്തേയാക്കുന്നത്. നിലവിൽ ഉച്ചക്ക് 1.15 ന് ആരംഭിക്കുന്ന ഖുതുബ ഉച്ചക്ക് 12:45 ലേക്കാണ് മാറ്റിയത്.
Dubai schools change hours, Friday classes until 11:30 am





























