ഫുജൈറ : ( gcc.truevisionnews.com ) ദിബ്ബ അൽ ഫുജൈറയിൽ വാഹനം ഇടിച്ചു ബംഗ്ലദേശ് സ്വദേശി മരിച്ചു. വെള്ളിയാഴ്ച പുലർച്ചെയായിരുന്നു അപകടം. ഡ്രൈവിങ് ഇൻസ്റ്റിറ്റ്യൂട്ടിന് സമീപം കാൽനടയാത്രക്കാർക്കായി നിശ്ചയിച്ചിട്ടുള്ള ഇടമല്ലാത്ത സ്ഥലത്തു കൂടെ റോഡിന് കുറുകെ കടക്കാൻ ശ്രമിക്കുന്നതിനിടെ സ്വദേശി പൗരൻ ഓടിച്ച കാർ ഇടിക്കുകയായിരുന്നു.
അപകടത്തെക്കുറിച്ച് വിവരമറിഞ്ഞ ഉടൻ ട്രാഫിക് പെട്രോൾ സംഘവും നാഷനൽ ആംബുലൻസും സ്ഥലത്തെത്തിയെങ്കിലും ഇദ്ദേഹം സംഭവസ്ഥലത്തുതന്നെ മരിച്ചിരുന്നു. തുടർ നടപടികൾക്കായി മൃതദേഹം ദിബ്ബ അൽ ഫുജൈറ ആശുപത്രിയിലേക്ക് മാറ്റി.
റോഡിന് കുറുകെ കടക്കുമ്പോൾ കാൽനടയാത്രക്കാർ നിശ്ചിത സ്ഥലങ്ങൾ (പെഡസ്ട്രിയൻ ക്രോസിങ്) മാത്രം ഉപയോഗിക്കണമെന്ന് ഫുജൈറ പൊലീസ് ട്രാഫിക് ആൻഡ് പട്രോൾസ് വിഭാഗം ഡയറക്ടർ ബ്രി. സാലിഹ് മുഹമ്മദ് അബ്ദുല്ല അൽ ദഹ്നാനി അറിയിച്ചു. അല്ലാത്ത പക്ഷം ഗുരുതരമായ അപകടങ്ങൾക്കും ജീവഹാനിക്കും കാരണമാകുമെന്നും മുന്നറിയിപ്പ് നൽകി.
Expatriate dies in accident while crossing road in Fujairah

































