റിയാദ്: (gcc.truevisionnews.com) സൗദി പടിഞ്ഞാറൻ പ്രവിശ്യയിലെ ത്വാഇഫ് സനാഇയ്യയിൽ 20 വർഷത്തോളമായി അപ്പോളിസ്റ്ററി ജോലി ചെയ്ത് വരുന്ന ഒഡീഷയിലെ കട്ടക്ക് സ്വദേശി മുംതജ് ഖാൻ (57) അന്തരിച്ചു .
കഴിഞ്ഞ ദിവസമുണ്ടായ പക്ഷാഘാതത്തെ തുടർന്ന് ത്വാഇഫ് കിങ് ഫൈസൽ ആശുപത്രി തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെയായിരുന്നു മരണം.
കമ്പനി അധികൃതർ, നാട്ടുകാരനും സുഹൃത്തുമായ ശൈഖ് മുഖ്താർ അലി, ത്വാഇഫ് കെ.എം.സി.സി സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് നാലകത്ത് മുഹമ്മദ് സാലിഹ് എന്നിവർ മരണാനന്തര നടപടികൾ പൂർത്തിയാക്കാൻ രംഗത്തുണ്ട്. മയ്യിത്ത് ത്വാഇഫിൽ തന്നെ ഖബറടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.
Paralysis; Expatriate dies in Saudi Arabia




































.jpg)