ദോഹ: (gcc.truevisionnews.com) ഖത്തറിലെ അൽ വക്ര തുറമുഖത്ത് നിരവധി മത്സ്യബന്ധന ബോട്ടുകൾക്ക് തീപിടിച്ചു. ഇന്നലെ വൈകീട്ടോടെയായിരുന്നു സംഭവം.
അഗ്നിബാധയെക്കുറിച്ച് വിവരം ലഭിച്ച ഉടൻ തന്നെ സിവിൽ ഡിഫൻസ് ടീം സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ തീ പൂർണ്ണമായും നിയന്ത്രണ വിധേയമാക്കിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. സംഭവത്തിൽ ആർക്കും പരിക്കേൽക്കുകയോ ആളപായം സംഭവിക്കുകയോ ചെയ്തിട്ടില്ല. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി അധികൃതർ അറിയിച്ചു.
തീപിടിത്തത്തിന്റെ കാരണം, നാശനഷ്ടം എന്നിവയെക്കുറിച്ചുള്ള വിവരങ്ങൾ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. തീ ആളിക്കത്തുന്നതിന്റെയും പുക ഉയരുന്നതിന്റെയും വിഡിയോകൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
Several fishing boats catch fire at Al Wakra port; no casualties reported