ദീപാവലി ആഘോഷത്തിനിടെ മലയാളി വിദ്യാർഥി കുഴഞ്ഞുവീണ്​ മരിച്ചു

ദീപാവലി ആഘോഷത്തിനിടെ മലയാളി വിദ്യാർഥി കുഴഞ്ഞുവീണ്​ മരിച്ചു
Oct 22, 2025 10:04 PM | By VIPIN P V

ദുബൈ: (gcc.truevisionnews.com) ദീപാവലി ആഘോഷത്തിനിടെ മലയാളി വിദ്യാർഥി മരിച്ചു. പ്രവാസി ദമ്പതികളായ വി.ജി. കൃഷ്ണകുമാറിന്‍റെയും വിദു കൃഷ്ണകുമാറിന്‍റെയും മകൻ വൈഷ്ണവ്​ കൃഷ്ണകുമാർ (18) ആണ്​ മരിച്ചത്​. മാവേലിക്കര സ്വദേശിയാണ്. ദുബൈയിൽ ബി.ബി.എ (മാർക്കറ്റിങ്​) ബിരുദ ഒന്നാംവർഷ വിദ്യാർഥിയാണ്​.

ചൊവ്വാഴ്ച രാത്രി ദുബൈ ഇന്‍റർനാഷനൽ അക്കാദമിക്​ സിറ്റിയിൽ ദീപാവലി ആഘോഷിക്കുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ ആംബുലൻസിൽ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഹൃദയാഘാതമാണ്​ മരണകാരണ​മെന്നാണ് ആശുപത്രി രേഖകൾ ഉദ്ധരിച്ച്​ പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട്​ ചെയ്യുന്നത്​. വൃഷ്ടി കൃഷ്ണകുമാറാണ്​ വൈഷ്ണവിന്‍റെ സഹോദരി. നിയമനടപടികൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലേക്ക്​ കൊണ്ടുപോകുമെന്നാണ്​ ബന്ധുക്കൾ അറിയിച്ചിരിക്കുന്നത്​.

ദുബൈ ജെംസ്​ അവർ ഓൺ ഇന്ത്യൻ സ്കൂളിലായിരുന്നു വൈഷ്ണവിന്‍റെ പന്ത്രണ്ടാം ക്ലാസ്​ പഠനം​. അകാദമിക രംഗത്തും പാഠ്യേതര വിഷയങ്ങളിലും മിടുക്കനായ വിദ്യാർഥിയായിരുന്നു വൈഷ്ണവ്​. കഴിഞ്ഞ വർഷം സി.ബി.എസ്​.ഇ 12 ക്ലാസ്​ പരീക്ഷയിൽ 97.4 ശതമാനം മാർക്ക്​ നേടിയിരുന്നു. പാഠ്യ, പാഠ്യേതര വിഷയത്തിലെ മികച്ച പ്രകടനം കണക്കിലെടുത്ത്​​​ യു.എ.ഇ ഗോൾഡൻ വിസ നൽകി ആദരിച്ചിരുന്നു​. മാർക്കറ്റിങ്​, സംരംഭക വിഷയങ്ങളിൽ മികച്ച രീതിയിൽ അവഗാഹമുണ്ടായിരുന്ന വൈഷ്ണവ്​ സമൂഹ മാധ്യമങ്ങളിലും സജീവമായിരുന്നു.

സാമ്പത്തിക ഉപദേശങ്ങൾക്കൊപ്പം ലൈഫ്​ സ്​റ്റൈൽ, മോട്ടിവേഷൻ, ദൈനംദിന ​വർക്കൗട്ട്​ എന്നീ വിഷയങ്ങൾ ഉൾപ്പെടുത്തി സമൂഹ മാധ്യമങ്ങളിലൂടെ സ്ഥിരമായി വിഡിയോ ചെയ്യാറുണ്ടായിരുന്നു. മിടുക്കനായ വിദ്യാർഥിയുടെ അപ്രതീക്ഷിത വിടവാങ്ങലിന്‍റെ ഞെട്ടലിലാണ്​ സഹപാഠികളും അധ്യാപകരും.

Malayali student collapses and dies during Diwali celebrations

Next TV

Related Stories
ഒമാനിലെ വാദിയിൽ കുളിക്കാൻ ഇറങ്ങിയ മലയാളി യുവാവ് മുങ്ങി മരിച്ചു

Oct 22, 2025 04:09 PM

ഒമാനിലെ വാദിയിൽ കുളിക്കാൻ ഇറങ്ങിയ മലയാളി യുവാവ് മുങ്ങി മരിച്ചു

ഒമാനിലെ വാദിയിൽ കുളിക്കാൻ ഇറങ്ങിയ മലയാളി യുവാവ് മുങ്ങി...

Read More >>
ഫുജൈറയിൽ രണ്ടു കാറുകൾ കൂട്ടിയിടിച്ച് അപകടം; 20 വയസ്സുകാരന് ദാരുണാന്ത്യം

Oct 22, 2025 01:55 PM

ഫുജൈറയിൽ രണ്ടു കാറുകൾ കൂട്ടിയിടിച്ച് അപകടം; 20 വയസ്സുകാരന് ദാരുണാന്ത്യം

ഫുജൈറയിലെ ഖുബ് ഇന്റേണൽ റോഡിൽ ഞായറാഴ്ച വൈകിട്ടുണ്ടായ വാഹനാപകടത്തിൽ 20 വയസ്സുള്ള യുവാവ്...

Read More >>
ആരും പരിഭ്രാന്തരാകരുത്...!! സൗദിയിലെ മൂന്ന് മേഖലകളിൽ നവംബർ മൂന്നിന് ഉച്ചയ്ക്ക് ട്രയല്‍ സൈറണുകള്‍ മുഴക്കും, ഒപ്പം ഫോൺ സന്ദേശവും

Oct 22, 2025 12:41 PM

ആരും പരിഭ്രാന്തരാകരുത്...!! സൗദിയിലെ മൂന്ന് മേഖലകളിൽ നവംബർ മൂന്നിന് ഉച്ചയ്ക്ക് ട്രയല്‍ സൈറണുകള്‍ മുഴക്കും, ഒപ്പം ഫോൺ സന്ദേശവും

സൗദിയിലെ മൂന്ന് മേഖലകളിൽ നവംബർ മൂന്നിന് ഉച്ചയ്ക്ക് ട്രയല്‍ സൈറണുകള്‍ മുഴക്കും, ഒപ്പം ഫോൺ...

Read More >>
'അമിത വേഗക്കാരനെ' പൂട്ടി; 200 കിലോമീറ്റർ വേഗത്തിൽ കാറോടിച്ച് വീഡിയോ, മസ്കത്തിൽ ഡ്രൈവർ അറസ്റ്റിൽ

Oct 22, 2025 12:21 PM

'അമിത വേഗക്കാരനെ' പൂട്ടി; 200 കിലോമീറ്റർ വേഗത്തിൽ കാറോടിച്ച് വീഡിയോ, മസ്കത്തിൽ ഡ്രൈവർ അറസ്റ്റിൽ

'അമിത വേഗക്കാരനെ' പൂട്ടി; 200 കിലോമീറ്റർ വേഗത്തിൽ കാറോടിച്ച് വീഡിയോ, മസ്കത്തിൽ ഡ്രൈവർ...

Read More >>
ടയർ കത്തിച്ച് റോഡിൽ അപകട സ്റ്റണ്ട്; വടക്കൻ ബാത്തിനയിൽ രണ്ടുപേർ അറസ്റ്റിൽ

Oct 22, 2025 12:18 PM

ടയർ കത്തിച്ച് റോഡിൽ അപകട സ്റ്റണ്ട്; വടക്കൻ ബാത്തിനയിൽ രണ്ടുപേർ അറസ്റ്റിൽ

ടയർ കത്തിച്ച് റോഡിൽ അപകട സ്റ്റണ്ട്; വടക്കൻ ബാത്തിനയിൽ രണ്ടുപേർ...

Read More >>
തൊഴിൽ നിയമലംഘനം; 10 റിക്രൂട്ടിങ് സ്ഥാപനം അടച്ചു പൂട്ടി സൗദി

Oct 22, 2025 08:49 AM

തൊഴിൽ നിയമലംഘനം; 10 റിക്രൂട്ടിങ് സ്ഥാപനം അടച്ചു പൂട്ടി സൗദി

തൊഴിൽ നിയമം ലംഘിച്ചതിന് 10 റിക്രൂട്ടിങ് സ്ഥാപനങ്ങൾ അടച്ചു പൂട്ടി...

Read More >>
Top Stories

News Roundup

Entertainment News

//Truevisionall