റിയാദ്: (gcc.truevisionnews.com) തൊഴിൽ നിയമം ലംഘിച്ചതിന് 10 റിക്രൂട്ടിങ് സ്ഥാപനങ്ങൾ അടച്ചു പൂട്ടി സൗദി. മൊത്തം 37 സ്ഥാപനങ്ങളിലാണ് ക്രമക്കേടുകൾ കണ്ടെത്തിയത്. ഗുരുതര വീഴ്ച വരുത്തിയ 10 സ്ഥാപനങ്ങൾ തൽക്ഷണം അടച്ചുപൂട്ടിയപ്പോൾ, 27 സ്ഥാപനങ്ങൾക്ക് ക്രമക്കേടുകൾ പരിഹരിക്കാൻ സമയം നൽകി.
ലേബർ സേവനങ്ങളിൽ കമ്പനികൾ ഗുരുതര വീഴ്ച വരുത്തി. സേവനം മുടങ്ങിയവർക്കു പണം തിരികെ നൽകണമെന്ന വ്യവസ്ഥയും കമ്പനികൾ പാലിച്ചില്ല. സേവനം ഉപയോഗിച്ചവരുടെ പരാതികൾ പരിഹരിക്കാനും സ്ഥാപനങ്ങൾ തയാറായില്ലെന്നും കണ്ടെത്തി.
ലേബർ സേവനങ്ങൾ ആവശ്യമുള്ളവർ സർക്കാരിന്റെ ഔദ്യോഗിക കേന്ദ്രമായ മുസാനദ് ഉപയോഗിക്കണമെന്ന് തൊഴിൽ മന്ത്രാലയം നിർദേശിച്ചു. നിയമ ലംഘനങ്ങൾ കണ്ടെത്തിയാൽ 920002866 എന്ന നമ്പരിലോ മുസാനദ് ആപ്ലിക്കേഷനിലൂടെയോ അറിയിക്കാം.
Saudi Arabia closes 10 recruitment agencies for violating labor laws