ദമ്മാം:(https://gcc.truevisionnews.com/) സൗദി അറേബ്യയുടെ കിഴക്കൻ പ്രവിശ്യയിലെ പ്രമുഖ സാംസ്‌കാരിക കേന്ദ്രമായ 'ഇത്‌റ' (വേൾഡ് കൾച്ചറൽ സെൻറർ) സംഘടിപ്പിച്ച ജൂനിയർ ചെസ്സ് ടൂർണമെന്റിൽ മലയാളി വിദ്യാർഥി അഹാൻ ഷക്കീർ രണ്ടാം സ്ഥാനം കരസ്ഥമാക്കി. കണ്ണൂർ സ്വദേശിയായ ഷക്കീർ ബിലാവിനകത്തിന്റെ മകനാണ് അഹാൻ.
മികച്ച വിജയം നേടിയ അഹാനെ പ്രവാസി കണ്ണൂർ-കാസർകോട് ജില്ലാ കമ്മിറ്റി പ്രത്യേകം അഭിനന്ദിച്ചു. ദമ്മാമിലെ ഡെസേർട്ട് ക്യാമ്പിൽ സംഘടിപ്പിച്ച സൗഹൃദ സംഗമത്തിൽ വെച്ച് പ്രവാസി വെൽഫയർ ഈസ്റ്റേൺ പ്രൊവിൻസ് ഫിനാൻസ് സെക്രട്ടറി നവീൻ കുമാർ അഹാന് ഉപഹാരം കൈമാറി.
ചടങ്ങിൽ ജില്ലാ പ്രസിഡന്റ് ബിനാൻ ബഷീർ, ഈസ്റ്റേൺ പ്രൊവിൻസ് പ്രസിഡന്റ് അബ്ദുൽ റഹീം തിരൂർക്കാട്, ദമ്മാം റീജിയണൽ കമ്മിറ്റി പ്രസിഡന്റ് ജംഷാദലി എന്നിവർക്കൊപ്പം ജാബിർ, ജമാൽ പയ്യന്നൂർ, ബഷീർ കണ്ണൂർ, ഫാത്തിമ ഹാഷിം തുടങ്ങിയവരും പങ്കെടുത്തു. പ്രവാസ ലോകത്ത് മലയാളികൾക്ക് അഭിമാനകരമായ നേട്ടം കൈവരിച്ച അഹാന് ഭാരവാഹികൾ ഭാവുകങ്ങൾ നേർന്നു.
Malayali student wins in junior chess competition in Saudi Arabia


































