റിയാദ്:(https://gcc.truevisionnews.com/) സൗദി അറേബ്യയിലെ ഖസീം പ്രവിശ്യയിലുൾപ്പെട്ട അൽ നബ്ഹാനിയയിൽ വർണാഭമായ 'അൽ സുലൈൽ വിന്റർ ഫെസ്റ്റിവലിന്' വേദിയുണർന്നു. ഖസീം, നബ്ഹാനിയ മുനിസിപ്പാലിറ്റികൾ സംയുക്തമായാണ് ഈ ശൈത്യകാല മഹോത്സവം ഒരുക്കിയിരിക്കുന്നത്. എല്ലാ പ്രായക്കാർക്കും ഒരുപോലെ ആസ്വദിക്കാൻ കഴിയുന്ന വൈവിധ്യമാർന്ന വിനോദ പരിപാടികളാണ് ഫെസ്റ്റിവലിന്റെ മുഖ്യ ആകർഷണം.
അഞ്ച് ദിവസം നീണ്ടുനിൽക്കുന്ന മേളയിൽ വിനോദത്തിനും വിജ്ഞാനത്തിനും ഒരുപോലെ പ്രാധാന്യം നൽകുന്നു.പരമ്പരാഗത ഭക്ഷണശാലകൾ, കുട്ടികൾക്കായുള്ള പ്രത്യേക തിയേറ്റർ, കലാപ്രകടനങ്ങൾ വിനോദ പ്രവർത്തനങ്ങൾ എന്നിവ തുറന്ന വേദിയിൽ സജ്ജമാക്കിയിട്ടുണ്ട്.
പ്രാദേശിക ടൂറിസം പ്രോത്സാഹിപ്പിക്കുക, ചെറുകിട സംരംഭകർക്കും പ്രാദേശിക പ്രതിഭകൾക്കും അവസരങ്ങൾ നൽകുക, ജനങ്ങളുടെ ജീവിതനിലവാരം മെച്ചപ്പെടുത്തുക എന്നിവയാണ് ഈ പരിപാടിയിലൂടെ അധികൃതർ ലക്ഷ്യമിടുന്നത്.
ഏറെ സുരക്ഷിതവും ചിട്ടയായതുമായ രീതിയിലാണ് മേളയുടെ ക്രമീകരണങ്ങൾ. ശൈത്യകാലത്തിന്റെ മനോഹാരിത ആസ്വദിക്കാനെത്തുന്ന സന്ദർശകരുടെ വലിയ തിരക്കാണ് അൽ സുലൈലിൽ അനുഭവപ്പെടുന്നത്.
Al Sulail Winter Festival gets off to an exciting start



































