മസ്കത്ത്: ( gcc.truevisionnews.com ) ഒമാൻ സുൽത്താനേറ്റിലുടനീളം ശക്തമായ മഴക്കും ഇടിമിന്നലിനും സാധ്യതയുണ്ടെന്നു സിവിൽ ഏവിയേഷൻ അതോറിറ്റി (സി.എ.എ) കാലാവസ്ഥ മുന്നറിയിപ്പ് പുറപ്പെടുവിച്ചു. കനത്ത മേഘങ്ങൾ രൂപപ്പെടുന്നതായി ഉപഗ്രഹ ചിത്രങ്ങൾ സൂചിപ്പിക്കുന്നതിനെ തുടർന്നാണ് മുന്നറിയിപ്പ്.
കനത്ത മഴക്കൊപ്പം ചിലയിടങ്ങളിൽ ആലിപ്പഴ വീഴ്ചയും ഇടക്കിടെ മിന്നലും ഉണ്ടാകാൻ സാധ്യതയുണ്ട്. മഴ തുടരുന്ന സമയത്ത് വാദികൾ മുറിച്ചുകടക്കരുതെന്നും ജലാശയങ്ങളിലിറങ്ങരുതെന്നും അധികൃതർ മുന്നറിയിപ്പ് നൽകി. ശക്തമായ കാറ്റിനും സാധ്യതയുണ്ട്. വടക്കൻ ഗവർണറേറ്റുകളിൽ മേഘസാന്ദ്രത കൂടുതൽ അനുഭവപ്പെട്ടേക്കും. അന്തരീക്ഷത്തിൽ പൊടിപടലങ്ങളുയരുന്നതിനാൽ ഇവിടെ താമസിക്കുന്നവർക്ക് കാഴ്ചപരിധി കുറയാനും താഴ്ന്ന പ്രദേശങ്ങളിൽ അപ്രതീക്ഷിത വെള്ളപ്പൊക്കത്തിനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പിൽ പറയുന്നു
Weather change in Oman; Strong winds and lightning likely


































