ഫുജൈറ: ( gcc.truevisionnews.com ) ഫുജൈറയിലെ ഖുബ് ഇന്റേണൽ റോഡിൽ ഞായറാഴ്ച വൈകിട്ടുണ്ടായ വാഹനാപകടത്തിൽ 20 വയസ്സുള്ള എമിറാത്തി യുവാവ് മരിച്ചു. രണ്ടു കാറുകൾ കൂട്ടിയിടിച്ചാണ് അപകടം സംഭവിച്ചത്. സംഭവത്തിൽ നാലുപേർക്ക് നിസ്സാര പരുക്കേൽക്കുകയും ചെയ്തു. വാഹനം പ്രധാന റോഡിലേക്ക് പ്രവേശിക്കുമ്പോൾ റോഡ് സുരക്ഷിതമാണെന്ന് ഉറപ്പാക്കാത്തതാണ് അപകടത്തിന് കാരണമായതെന്ന് ഫുജൈറ പൊലീസ് ട്രാഫിക് ആൻഡ് പട്രോൾസ് വിഭാഗം ഡയറക്ടർ കേണൽ സാലിഹ് മുഹമ്മദ് അബ്ദുല്ല അൽ ദൻഹാനി പറഞ്ഞു.
കൂട്ടിയിടിയിൽ വാഹനത്തിലുണ്ടായിരുന്ന യാത്രക്കാരൻ സംഭവസ്ഥലത്ത് തന്നെ മരിച്ചു. അപകടവിവരം ലഭിച്ച ഉടൻതന്നെ പട്രോളിങ് യൂണിറ്റുകളും നാഷനൽ ആംബുലൻസും സ്ഥലത്തെത്തി. പരുക്കേറ്റവരെ ചികിത്സയ്ക്കായി ദിബ്ബ ആശുപത്രിയിലേക്കും മൃതദേഹം ആശുപത്രി മോർച്ചറിയിലേക്കും മാറ്റി.
Two cars collide in Fujairah 20 year old dies tragically