മസ്കത്ത്: (gcc.truevisionnews.com) മണിക്കൂറിൽ 200 കിലോമീറ്ററിലേറെ വേഗത്തിൽ, അപകടകരമായ രീതിയിൽ വാഹനം ഓടിച്ച കാർ ഡ്രൈവറെ മസ്കത്ത് ഗവർണറേറ്റ് പോലീസ് കമാൻഡ് അറസ്റ്റ് ചെയ്തു. ഇയാൾ അമിത വേഗത്തിൽ വാഹനമോടിക്കുന്നതിൻ്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതിനെ തുടർന്നാണ് പോലീസ് നടപടി സ്വീകരിച്ചത്.
മനുഷ്യജീവന് ഭീഷണിയായ രീതിയിൽ നിയമം ലംഘിച്ചതിനാണ് ഡ്രൈവറെ പിടികൂടിയതെന്ന് അധികൃതർ അറിയിച്ചു. അപകടകരമായ ഡ്രൈവിങ്ങിനെതിരെ റോയൽ ഒമാൻ പോലീസ് കർശന നിലപാടാണ് സ്വീകരിക്കുന്നത്. കഴിഞ്ഞ വർഷം ഒമാനിൽ 1854 റോഡപകടങ്ങളിലായി 586 പേർക്ക് ജീവൻ നഷ്ടപ്പെട്ടിരുന്നു. അമിത വേഗം ഉൾപ്പെടെയുള്ള നിയമലംഘനങ്ങൾ തടയാൻ പോലീസ് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്..
1936 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. അമിത വേഗം, അശ്രദ്ധ, റോഡിലെ മോശം പെരുമാറ്റം, ഓവർടേക്കിങ് തുടങ്ങിയവയാണ് വാഹനാപകടങ്ങളുടെ പ്രധാന കാരണങ്ങൾ.
'Speeding' driver arrested; Video shows driver driving at 200 kmph in Muscat