വാദി ദവാസിർ: (gcc.truevisionnews.com ) സ്ട്രോക്ക് സംബന്ധമായ അസുഖത്തെ തുടർന്ന് സൗദി അറേബ്യയിലെ വാദി ദവാസിർ ജനറൽ ആശുപത്രിയിൽ ഒരു മാസമായി ചികിത്സയിലായിരുന്ന മലപ്പുറം സ്വദേശിയെ നാട്ടിലെത്തിച്ചു. മലപ്പുറം കുഞ്ഞുംപുറം പുകയൂർ സ്വദേശി അസ്സൈൻ (54) ആണ് സാമൂഹിക പ്രവർത്തകരുടെ സഹായത്താൽ നാട്ടിലേക്ക് മടങ്ങിയത്.
ആശുപത്രിയിൽനിന്ന് ഡിസ്ചാർജ് ചെയ്തിട്ടും തുടർചികിത്സക്ക് നാട്ടിൽ പോവാനുള്ള എയർലൈൻസ് മെഡി ഫോം ഒരു മാസത്തെ ബെഡ് റെസ്റ്റിന് ശേഷം മാത്രമേ തരാനാവൂ എന്ന് ചികിത്സിച്ച ഡോക്ടർ അറിയിച്ച വിവരം വിഷമത്തോടെ ഇദ്ദേഹത്തിന്റെ ബന്ധുക്കൾ വാദിദവാസിർ കെ.എം.സി.സി പ്രവർത്തകരെയും ഐ.സി.എഫ് പ്രവർത്തകരെയും അറിയിക്കുകയായിരുന്നു.
തുടർന്ന് കെ.എം.സി.സി പ്രവർത്തകരായ സിറാജ്, നിയാസ് കൊട്ടപ്പുറം, ഐ.സി.എഫ് പ്രവർത്തകരായ സിറാജ് സഖാഫി, റാഫി, അജ്മൽ ലാമ എന്നിവരുടെ തുടർച്ചയായ ഇടപെടൽ മൂലം ചികിൽസിച്ച ഡോക്ടർ മെഡിഫോം നൽകുകയും ഇദ്ദേഹത്തെ ഉടനെ നാട്ടിലയക്കുകയുമായിരുന്നു. കഴിഞ്ഞ ദിവസം കൊച്ചിയിലേക്കുള്ള സൗദി എയർലൈൻസ് വിമാനത്തിൽ ഇദ്ദേഹത്തെ നാട്ടിലെത്തിക്കുകയും തുടർ ചികിത്സക്ക് പെരിന്തൽമണ്ണ ഇ.എം.എസ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു.
Medi-Form obstacle removed; Malayali man who suffered a stroke in Saudi Arabia brought back home for further treatment