ദോഹ: (gcc.truevisionnews.com ) കാറിന്റെ പഞ്ചറായ ടയർ മാറ്റുന്നതിനിടെ മറ്റൊരു വാഹനം വന്നിടിച്ചു. ദോഹയിൽ കാസർകോട് സ്വദേശിയായ യുവാവ് അടക്കം രണ്ടുപേർ മരിച്ചു. കാസർകോട് ജില്ലയിലെ മഞ്ചേശ്വരം താലൂക്ക് കുഞ്ചത്തൂർ തൂമിനാട്, ഹിൽ ടോപ് നഗർ സ്വദേശി 38 കാരനായ ഹാരിഷ്, നേപ്പാൾ സ്വദേശിയായ ദീപേന്ദ്ര എന്നിവരാണ് മരിച്ചത്.
ദോഹയിലെ അൽ കീസ എന്ന സ്ഥലത്താണ് അപകടം ഉണ്ടായത്. സുഹാന ലിമോസിൻ എന്ന കമ്പനിയിൽ ജീവനക്കാരനാണ് ഹാരിഷ്. മൊബൈൽ പഞ്ചർ ജീവനക്കാരനാണ് ദീപേന്ദ്ര. ഇരുവരും കാർ റോഡരികിൽ നിർത്തിയിട്ട് പഞ്ചറായ ടയർ മാറ്റിയിടുന്നതിനിടയിൽ മറ്റൊരു വാഹനം വന്നിടിക്കുകയും തൽക്ഷണം മരണപ്പെടുകയുമായിരുന്നു.
While changing a flat tire another vehicle hit the car Two people including a Malayali youth died tragically in Doha