മസ്കത്ത്: (gcc.truevisionnews.com ) അറബിക്കടലിൽ ഉഷ്ണമേഖല ന്യൂനമർദം രൂപപ്പെട്ടതായി ദേശീയ മൾട്ടി-ഹസാർഡ് ഏർലി വാണിങ് സെന്റർ അറിയിച്ചു. ന്യൂനമർദത്തിന്റെ മധ്യഭാഗത്ത് മണിക്കൂറിൽ 31 മുതൽ 50 കിലോമീറ്റർ വരെ വേഗതയിലാണ് കാറ്റ് വീശുന്നത്. ഈ സാഹചര്യം കടലിൽ പോകുന്നവർക്ക് ഭീഷണിയാകാൻ സാധ്യതയുണ്ട്.
ഒമാനിൽ നേരിട്ട് ആഘാതമേൽപ്പിക്കാതെ ഇത് വടക്കുപടിഞ്ഞാറോട്ട് നീങ്ങുമെന്ന് പ്രതീക്ഷിക്കുന്നു. ഉയർന്നതും ഇടത്തരവുമായ മേഘങ്ങളുടെ രൂപവത്കരണത്തിന് സാധ്യതയുണ്ട്. സ്ഥിതിഗതികൾ നിരീക്ഷിക്കുകയാണെന്ന് അധികൃതർ വ്യക്തമാക്കി.
The sea is changing; a tropical depression has formed in the Arabian Sea; winds are likely to be between 31 and 50 kmph