ജിദ്ദ: (gcc.truevisionnews.com ) പ്രവാസി മലയാളി സംരംഭകൻ ജിദ്ദയിൽ അന്തരിച്ചു. മലപ്പുറം, തുവ്വൂർ സ്വദേശി താണികുത്ത് കുണ്ടിൽ പറവെട്ടി, റഫീഖ്(61) ആണ് മരിച്ചത്. മാനുഹാജി, ഖദീജ എന്നിവരാണ് മാതാപിതാക്കൾ. ഭാര്യ: റീഷ. മക്കൾ: നിദ ഷെറിൻ, റോഷൻ, റിസ്വാൻ, നൌറിൻ, റഫ്സാൻ. സഹോദരങ്ങൾ: ബഷീർ, അജ്മൽ, ഖാനിത, ഷെജീർ, സമീർ. നിയമനടപടികൾ പൂർത്തീകരിച്ച് മൃതദേഹം ജിദ്ദയിൽ കബറടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.
Expatriate Malayali entrepreneur passes away in Jeddah