ഒമാനിൽ വാഹനാപകടം: തമിഴ്‌നാട് സ്വദേശിക്ക് ദാരുണാന്ത്യം

ഒമാനിൽ വാഹനാപകടം: തമിഴ്‌നാട് സ്വദേശിക്ക് ദാരുണാന്ത്യം
Mar 16, 2026 09:46 AM | By Anusree vc

മസ്കത്ത്: (gcc.truevisionnews.com)ഒമാനിലുണ്ടായ വാഹനാപകടത്തിൽ തമിഴ്‌നാട് സ്വദേശി മരിച്ചു. കള്ളക്കുറിച്ചി ചിന്നസേലം മാധവച്ചേരി സ്വദേശി തമിഴരശൻ (45) ആണ് മരിച്ചത്. ഒമാനിലെ യൂറോ പോസ്റ്റെക് ഇന്റർനാഷണൽ കമ്പനിയിൽ സൂപ്പർവൈസറായി ജോലി ചെയ്തുവരികയായിരുന്നു ഇദ്ദേഹം.

ജബൽ അഖ്ദറിൽ നിന്നും നിസ്‍വയിലേക്കുള്ള യാത്രാമധ്യേ ജബൽ അഖദറിനു താഴ്വാരത്തുള്ള സൂക്ക് പരിസരത്ത് വെച്ചാണ് അപകടം. ഗുരുതരമായി പരിക്കേറ്റ തമിഴരസൻ സംഭവസ്ഥലത്തുവെച്ചുതന്നെ മരണപ്പെട്ടു. കൂടെയുണ്ടായിരുന്ന രണ്ടുപേർ സാരമായ പരിക്കുകളോടെ ആശുപത്രിയിൽ ചികിത്സയിലാണ്.

രാമസ്വാമിയാണ് തമിഴരശന്റെ പിതാവ്. മാതാവ്: ഉണ്ണാമലൈ. ഭാര്യ: വെള്ളാച്ചി. തമിഴരശന് രണ്ട് മക്കളുണ്ട്. മസ്കത്തിൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം കെ.എം.സി.സിയുടെ നേതൃത്വത്തിൽ തുടർനടപടികൾ പൂർത്തിയാക്കി നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

Road accident in Oman Tamil Nadu native dies tragically

Next TV

Related Stories
ദുബായ് വിമാനത്താവളത്തിന് നേരെ ഡ്രോൺ ആക്രമണം; പ്രദേശത്ത് വൻ തീപിടിത്തം

Mar 16, 2026 07:59 AM

ദുബായ് വിമാനത്താവളത്തിന് നേരെ ഡ്രോൺ ആക്രമണം; പ്രദേശത്ത് വൻ തീപിടിത്തം

ദുബായ് വിമാനത്താവളത്തിന് നേരെ ഡ്രോൺ ആക്രമണം, പ്രദേശത്ത് വൻ...

Read More >>
സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ യുഎഇയിൽ വ്യാജപ്രചാരണം നടത്തിയവർക്കെതിരെ നടപടി; 17 ഇന്ത്യക്കാരടക്കം 35 പേർക്കെതിരെ കേസ്

Mar 15, 2026 03:05 PM

സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ യുഎഇയിൽ വ്യാജപ്രചാരണം നടത്തിയവർക്കെതിരെ നടപടി; 17 ഇന്ത്യക്കാരടക്കം 35 പേർക്കെതിരെ കേസ്

സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ യുഎഇയിൽ വ്യാജപ്രചാരണം നടത്തിയവർക്കെതിരെ...

Read More >>
മദീനയിൽ പിഞ്ചുകുഞ്ഞിനെ ഗാർഹിക തൊഴിലാളി കൊലപ്പെടുത്തി; പ്രതി അറസ്റ്റിൽ

Mar 15, 2026 02:20 PM

മദീനയിൽ പിഞ്ചുകുഞ്ഞിനെ ഗാർഹിക തൊഴിലാളി കൊലപ്പെടുത്തി; പ്രതി അറസ്റ്റിൽ

മദീനയിൽ പിഞ്ചുകുഞ്ഞിനെ ഗാർഹിക തൊഴിലാളി കൊലപ്പെടുത്തി; പ്രതി...

Read More >>
യുഎഇയിൽ മിസൈൽ ആക്രമണ ദൃശ്യങ്ങൾ പ്രചരിപ്പിച്ചു; 45 പേർ അറസ്റ്റിൽ

Mar 15, 2026 02:05 PM

യുഎഇയിൽ മിസൈൽ ആക്രമണ ദൃശ്യങ്ങൾ പ്രചരിപ്പിച്ചു; 45 പേർ അറസ്റ്റിൽ

യുഎഇയിൽ മിസൈൽ ആക്രമണ ദൃശ്യങ്ങൾ പ്രചരിപ്പിച്ചു; 45 പേർ...

Read More >>
കുവൈത്തിൽ മലയാളി പ്രവാസി ഹൃദയാഘാതം മൂലം അന്തരിച്ചു

Mar 15, 2026 11:56 AM

കുവൈത്തിൽ മലയാളി പ്രവാസി ഹൃദയാഘാതം മൂലം അന്തരിച്ചു

കുവൈത്തിൽ മലയാളി പ്രവാസി ഹൃദയാഘാതം മൂലം...

Read More >>
Top Stories

News Roundup