ജിദ്ദ: (gcc.truevisionnews.com) കൈക്കൂലി, സാമ്പത്തിക തിരിമറി, തട്ടിപ്പ്, പദവി ദുരുപയോഗം തുടങ്ങി വിവിധ കേസുകളിൽ അഴിമതിക്കാരായ 17 സർക്കാർ ഉദ്യോഗസ്ഥർ ഉൾപ്പെടെ 21 പേരെ സൗദി പൊലീസ് അറസ്റ്റ് ചെയ്തു. ഇവരിൽ സ്വദേശികളും വിദേശികളും ഉൾപ്പെടും.
ഓവർ സൈറ്റ് ആൻഡ് ആന്റി കറപ്ഷൻ അതോറിറ്റി (നസാഹ) നടത്തിയ അന്വേഷണത്തിലാണ് വിവിധ മന്ത്രാലയങ്ങളിലെയും മറ്റു സർക്കാർ സ്ഥാപനങ്ങളിലെയും ജീവനക്കാർ അറസ്റ്റിലായത്. വിദേശ കമ്പനിക്ക് ക്രഷർ ലൈസൻസ് അനുവദിച്ചതിന് 16,25,000 റിയാൽ കൈക്കൂലി വാങ്ങിയ വ്യവസായ, ധാതുവിഭവ മന്ത്രാലയത്തിലെ ഒരു ജീവനക്കാരനും ഇതിൽ ഉൾപ്പെടും.
21 people including government officials and expatriates arrested in Saudi Arabia for corruption