അബഹ : (gcc.truevisionnews.com) മസാജ് സെന്ററില്‍ അനാശാസ്യം നടത്തിയ കേസിൽ പ്രവാസിയെ പൊലീസ് പിടികൂടി. പൊതുധാര്‍മികതക്ക് നിരക്കാത്ത തരത്തിലുള്ള പ്രവൃത്തികള്‍ ചെയ്ത വിദേശ തൊഴിലാളിയെ അറസ്റ്റ് ചെയ്തതായി അസീര്‍ പൊലീസ് അറിയിച്ചു.
നിയമാനുസൃത നടപടികള്‍ പൂര്‍ത്തിയാക്കി പ്രതിയെ പബ്ലിക് പ്രോസിക്യൂഷന് കൈമാറി. അസീര്‍ നഗരസഭയുമായി സഹകരിച്ച് മസാജ് സെന്ററിനെതിരെ ശിക്ഷാ നടപടികൾ സ്വീകരിച്ചതായും പൊലീസ് വ്യക്തമാക്കി.
Police arrest expatriate for indecent behavior at massage center.