മസ്‌കത്ത് : (gcc.truevisionnews.com) ഒമാനില്‍ ദീര്‍ഘകാലം പ്രവാസിയായിരുന്ന കാസര്‍കോട് സ്വദേശി നാട്ടില്‍ അന്തരിച്ചു. റൂവി സൂഖ് ലുലുവിന്റെ പിന്നിൽ കോഫി ഷോപ്പ് നടത്തിയിരുന്ന യൂസഫ് പൈവളിഗയാണ് വെള്ളിയാഴ്ച പുലര്‍ച്ചെ മരിച്ചത്. ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സ തേടി കഴിഞ്ഞ മാസം നാട്ടില്‍ പോയതായിരുന്നു. പരിയാരം മെഡിക്കല്‍ കോളജില്‍ ചികിത്സ കഴിഞ്ഞ് വീട്ടില്‍ വിശ്രമിക്കുകയായിരുന്നു. ഭാര്യ: ഹഫ്‌സ. മക്കള്‍: അഹ്‌നാഫ്, ഫാത്വിമ, അന്‍ഫ. കബറടക്കം പൈവളിഗ ജുമുഅ മസ്ജിദ് കബര്‍സ്ഥാനില്‍ നടന്നു.
A long time expatriate Malayali passes away in his homeland



































.jpg)