കുവൈത്ത് സിറ്റി: (https://gcc.truevisionnews.com/) കുവൈത്തിലെ പ്രശസ്തമായ അൽ സൂർ ബീച്ചിൽ കുടുംബത്തോടൊപ്പം കടലിൽ നീന്താനിറങ്ങിയ പതിനൊന്നുകാരിക്ക് സ്രാവിന്റെ ആക്രമണത്തിൽ പരിക്ക്. ചെറിയ റീഫ് സ്രാവാണ് ആക്രമിച്ചതെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.
പെൺകുട്ടിക്ക് പരിക്കേറ്റെങ്കിലും വലിയ ആക്രമണത്തിൽ നിന്ന് രക്ഷപ്പെട്ടു. സംഭവം കടൽത്തീരത്ത് ഉണ്ടായിരുന്നവരിൽ പരിഭ്രാന്തി പരത്തി. സ്ഥിതിഗതികൾ വഷളായതോടെ പലരും വെള്ളത്തിൽ നിന്ന് പുറത്തേക്ക് ഓടി.
അടിയന്തര സേവന സംഘങ്ങൾ ഉടൻ സ്ഥലത്തെത്തി പെൺകുട്ടിക്ക് വൈദ്യസഹായം നൽകി ആശുപത്രിയിലേക്ക് മാറ്റി. സംഭവം പ്രദേശത്തെ സന്ദർശകരിൽ ആശങ്ക ഉയർത്തിയിട്ടുണ്ട്. സംഭവം അന്വേഷിക്കുകയാണന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ടുചെയ്തു. അധികൃതര്‍ അറിയിച്ചു.
Content Highlight: Girl injured in shark attack




































