കന്ദൂരയും ശെമാഗുമണിഞ്ഞ് പള്ളിയിൽ പെരുന്നാൾ നമസ്കാരത്തിനെത്തി റോബോട്ട്; വിസ്മയമായി 'ബു സുനൈദ', ദൃശ്യങ്ങൾ വൈറൽ!

കന്ദൂരയും ശെമാഗുമണിഞ്ഞ് പള്ളിയിൽ പെരുന്നാൾ നമസ്കാരത്തിനെത്തി റോബോട്ട്; വിസ്മയമായി 'ബു സുനൈദ', ദൃശ്യങ്ങൾ വൈറൽ!
May 30, 2026 12:21 PM | By Susmitha Surendran

ദുബൈ: (https://gcc.truevisionnews.com/) സാങ്കേതികവിദ്യയുടെ അത്ഭുതക്കാഴ്ചകൾ കൊണ്ട് എപ്പോഴും ലോകത്തെ വിസ്മയിപ്പിക്കുന്ന ദുബൈയിൽ നിന്ന് ഇതാ മറ്റൊരു അപൂർവ്വ ദൃശ്യം കൂടി സോഷ്യൽ മീഡിയയിൽ തീ പടർത്തുന്നു.

പരമ്പരാഗത എമിറാത്തി വസ്ത്രമായ കന്ദൂരയും ശെമാഗും ധരിച്ച ഒരു ഹ്യൂമനോയിഡ് റോബോട്ട് ദുബൈയിലെ പള്ളിയിൽ വിശ്വാസികൾക്കൊപ്പം പെരുന്നാൾ നമസ്കാരത്തിൽ പങ്കെടുക്കുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു. 'ബു സുനൈദ' എന്ന പ്രാദേശിക പേരുള്ള 'യൂനിട്രീ ജി1' ഹ്യൂമനോയിഡ് റോബോട്ടിന്റെ ഔദ്യോഗിക ഇൻസ്റ്റാഗ്രാം അക്കൗണ്ടിലാണ് വിഡിയോ ആദ്യം പ്രത്യക്ഷപ്പെട്ടത്.

‘അല്ലാഹു നിങ്ങളുടെ നല്ല കർമങ്ങൾ സ്വീകരിക്കട്ടെ, ഈദ് മുബാറക്. നമ്മുടെ പ്രിയപ്പെട്ട കുട്ടികൾക്കായി ഈ വിദ്യാഭ്യാസപരമായ ഉള്ളടക്കം സമർപ്പിക്കുന്നതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്’ എന്ന അടിക്കുറിപ്പോടെയാണ് വിഡിയോ പങ്കുവെച്ചിരിക്കുന്നത്. കാറിൽനിന്ന് ഇറങ്ങി, പള്ളിക്കുള്ളിലേക്ക് നടന്നുപോയി അവിടെയുള്ളവക്കൊപ്പം നമസ്കാരത്തിന്റെ ചലനങ്ങൾ അനുകരിക്കുന്ന റോബോട്ടാണ്​ വീഡിയോയിൽ.

കഴിഞ്ഞ ഏതാനും മാസങ്ങളായി യു.എ.ഇയിൽ വലിയ ആരാധകവൃന്ദത്തെ സൃഷ്ടിക്കാൻ ബു സുനൈദയ്ക്ക് കഴിഞ്ഞിട്ടുണ്ട്. പൊതുപരിപാടികളിലും നഗരവീഥികളിലും ഈ റോബോട്ട് ഇപ്പോൾ സ്ഥിരം സാന്നിധ്യമാണ്. ദുബൈ ഭരണാധികാരിയും യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മഖ്​തൂമിനൊപ്പം എമിറേറ്റ്സ് ടവറിന് സമീപം പ്രത്യക്ഷപ്പെട്ടതോടെയാണ് റോബോട്ട് രാജ്യവ്യാപകമായി ശ്രദ്ധിക്കപ്പെട്ടത്.

Content Highlight: Robot performs Eid prayers at mosque; video goes viral

Next TV

Related Stories
പ്രവാസികളുടെ ശ്രദ്ധിയ്ക്ക്! ഖത്തറില്‍ എന്‍ട്രി വിസകള്‍ക്കു നല്‍കിയിരുന്ന ഇളവുകള്‍ അവസാനിപ്പിച്ച് ആഭ്യന്തര മന്ത്രാലയം

May 30, 2026 11:59 AM

പ്രവാസികളുടെ ശ്രദ്ധിയ്ക്ക്! ഖത്തറില്‍ എന്‍ട്രി വിസകള്‍ക്കു നല്‍കിയിരുന്ന ഇളവുകള്‍ അവസാനിപ്പിച്ച് ആഭ്യന്തര മന്ത്രാലയം

ഖത്തറില്‍ എന്‍ട്രി വിസകള്‍ക്കു നല്‍കിയിരുന്ന ഇളവുകള്‍ അവസാനിപ്പിച്ച് ആഭ്യന്തര...

Read More >>
 നിങ്ങളറിഞ്ഞോ? കുവൈത്തിലെ ഇന്ത്യൻ സ്‌കൂളുകളിൽ പഠനഫീസ് കൂട്ടി; ജൂൺ അഞ്ച് മുതൽ പ്രാബല്യത്തിൽ

May 30, 2026 09:05 AM

നിങ്ങളറിഞ്ഞോ? കുവൈത്തിലെ ഇന്ത്യൻ സ്‌കൂളുകളിൽ പഠനഫീസ് കൂട്ടി; ജൂൺ അഞ്ച് മുതൽ പ്രാബല്യത്തിൽ

കുവൈത്തിലെ ഇന്ത്യൻ സ്‌കൂളുകളിൽ പഠനഫീസ് കൂട്ടി; ജൂൺ 5 മുതൽ...

Read More >>
കണ്ണൂർ സ്വദേശി മസ്കത്തിൽ അന്തരിച്ചു

May 30, 2026 07:49 AM

കണ്ണൂർ സ്വദേശി മസ്കത്തിൽ അന്തരിച്ചു

കണ്ണൂർ സ്വദേശി മസ്കത്തിൽ...

Read More >>
 മലയാളിക്ക് അഭിമാനം .....:  വഴിയിൽ വീണുകിട്ടിയ 25 ലക്ഷം രൂപ പൊലീസിൽ ഏൽപ്പിച്ചു, മലയാളി യുവാവിനെ ആദരിച്ച് ദുബായ് പൊലീസ്

May 29, 2026 04:13 PM

മലയാളിക്ക് അഭിമാനം .....: വഴിയിൽ വീണുകിട്ടിയ 25 ലക്ഷം രൂപ പൊലീസിൽ ഏൽപ്പിച്ചു, മലയാളി യുവാവിനെ ആദരിച്ച് ദുബായ് പൊലീസ്

ഒമാനിൽ കനത്ത വേനൽച്ചൂട്; പലയിടങ്ങളിലും താപനില 47 ഡിഗ്രി കടന്നു, റുസ്താഖിൽ റെക്കോർഡ്...

Read More >>
ഒമാനിൽ വേനൽച്ചൂട് കനക്കുന്നു; റുസ്താഖിൽ 47.5 ഡിഗ്രി സെൽഷ്യസ്, വരും ദിവസങ്ങളിലും ജാഗ്രതാ നിർദ്ദേശം

May 29, 2026 04:06 PM

ഒമാനിൽ വേനൽച്ചൂട് കനക്കുന്നു; റുസ്താഖിൽ 47.5 ഡിഗ്രി സെൽഷ്യസ്, വരും ദിവസങ്ങളിലും ജാഗ്രതാ നിർദ്ദേശം

ഒമാനിൽ വേനൽച്ചൂട് കനക്കുന്നു; റുസ്താഖിൽ 47.5 ഡിഗ്രി സെൽഷ്യസ്, വരും ദിവസങ്ങളിലും ജാഗ്രതാ...

Read More >>
Top Stories

News Roundup

Entertainment News