#Latest News #Gulf News #UAE
ദുബൈ: യുഎഇയിൽ പ്രവാസികൾ ഉൾപ്പെടെയുള്ളവരെ നേരിട്ട് ബാധിക്കുന്ന നിരവധി മാറ്റങ്ങളാണ് ജൂൺ 1 മുതൽ പ്രാബല്യത്തിൽ വരുന്നത്.
ശമ്പള വിതരണ തീയതികൾ, പാർക്കിംഗ് പേയ്‌മെന്റ് രീതികൾ, യാത്രാ ചെലവുകൾ, നിയമപരമായ പ്രായപരിധി എന്നിവയിലാണ് മാറ്റങ്ങൾ വരുന്നത്. അഞ്ച് പ്രധാന മാറ്റങ്ങൾ ഇവയാണ്.
1. പാർക്കിംഗ് ഫീസ് ഉയർത്തും
- യുഎഇ നികുതി നിയമങ്ങളുടെ ഭാഗമായി ജൂൺ 1 മുതൽ എല്ലാ പൊതു പാർക്കിംഗ് സേവനങ്ങൾക്കും 5 ശതമാനം നികുതി (VAT) ഏർപ്പെടുത്തും.
- റോഡരികിലെയും അല്ലാത്തതുമായ എല്ലാ പൊതു പാർക്കിംഗുകൾക്കും ഇത് ബാധകമാണ്.
- സീസണൽ പാർക്കിംഗ് കാർഡുകൾ, പാർക്കിംഗ് പെർമിറ്റുകൾ എന്നിവയ്ക്കും നിരക്ക് കൂടും.
- എന്നാൽ പുലർച്ചെ 1 മണി മുതൽ 6 മണി വരെയുള്ള രാത്രികാല പാർക്കിംഗിന് ഫീസ് ഈടാക്കില്ല.
2. സാലിക് ടോൾ നിരക്കുകളിലും വർദ്ധനവ്

- ദുബൈയിലെ സാലിക് (Salik) ടോൾ ഗേറ്റ് ഫീസുകളിലും ടാഗ് ആക്ടിവേഷൻ ചാർജുകളിലും 5 ശതമാനം വാറ്റ് (VAT) ഏർപ്പെടുത്തും.
- പുതുക്കിയ തുക ഉപഭോക്താക്കളുടെ പ്രീപെയ്ഡ് അക്കൗണ്ടിൽ നിന്ന് പിടിക്കും.
- ദിവസവും 4 ഗേറ്റ് കടന്നുപോകുന്ന ഒരാൾക്ക് ടോൾ നിരക്ക് 24 ദിർഹത്തിൽ നിന്ന് 25.20 ദിർഹമായി ഉയരും.
- പ്രതിമാസം ഏകദേശം 26.40 ദിർഹത്തിന്റെ അധിക ബാധ്യതയുണ്ടാകും
- പ്രീമിയം പാർക്കിംഗ് സോണുകളിൽ ദിവസവും 2 മണിക്കൂർ പാർക്ക് ചെയ്യുന്നവർക്ക് മാസം 12 ദിർഹം വരെ അധികം ചിലവ് വരും.
3. സ്മാർട്ട് പാർക്കിങ്ങിൽ ഇനി ക്യാഷ് പെയ്‌മെന്റ് ഇല്ല.
- ദുബൈയുടെ ഡിജിറ്റൽ വൽക്കരണ നയത്തിന്റെ ഭാഗമായി ഫിസിക്കൽ പാർക്കിംഗ് മീറ്ററുകളിൽ ക്യാഷ് പേയ്‌മെന്റുകൾ ജൂൺ 1-ഓടെ നിർത്തലാക്കും.
- നോൽ (nol) കാർഡുകൾ പാർക്കിൻ (Parkin) മൊബൈൽ ആപ്പ്, എസ്എംഎസ് (SMS) പാർക്കിംഗ് ടോക്കണുകൾ,ദുബൈ നൗ (Dubai Now), ആർടിഎ (RTA) ആപ്പുകൾ വഴി പണമടക്കണം.
4. നിയമപരമായ പ്രായപരിധി 18 വയസ്സായി കുറച്ചു
- യുഎഇയിലെ പുതിയ സിവിൽ നിയമപ്രകാരം (Federal Decree-Law No. 25 of 2025) നിയമപരമായ പ്രായപരിധി (Age of Majority) 21-ൽ നിന്നും 18 വയസ്സായി കുറച്ചു.
- 18 വയസ്സ് തികയുന്നതോടെ യുവാക്കൾക്ക് രക്ഷിതാക്കളുടെ അനുമതിയില്ലാതെ സ്വന്തമായി സാമ്പത്തിക ഇടപാടുകൾ നടത്താനും, കരാറുകളിൽ ഒപ്പിടാനും, ബാങ്ക് അക്കൗണ്ടുകൾ കൈകാര്യം ചെയ്യാനും സാധിക്കും.
5. സ്വകാര്യ മേഖലയിലെ ശമ്പള വിതരണത്തിന് കടുത്ത നിയന്ത്രണം
- സ്വകാര്യ മേഖലയിലെ ജീവനക്കാരുടെ ശമ്പള സംരക്ഷണ സംവിധാനം (WPS) കൂടുതൽ കർശനമാക്കുന്നു.
- തൊട്ടുമുമ്പത്തെ മാസത്തെ ശമ്പളം അടുത്ത മാസം ഒന്നാം തീയതിക്കുള്ളിൽ തന്നെ നൽകിയിരിക്കണം (ഉദാഹരണത്തിന്: മെയ് മാസത്തെ ശമ്പളം ജൂൺ 1-നകം നൽകണം). അതിനുശേഷമുള്ള പേയ്‌മെന്റുകൾ വൈകിയതായി കണക്കാക്കും.
- ശമ്പളം പൂർണ്ണമായും ഡബ്ല്യുപിഎസ് (WPS) അല്ലെങ്കിൽ മന്ത്രാലയം അംഗീകരിച്ച ചാനലുകൾ വഴി മാത്രമേ നൽകാവൂ.
- ആകെ ശമ്പളത്തിന്റെ കുറഞ്ഞത് 85 ശതമാനമെങ്കിലും കൃത്യസമയത്ത് നൽകിയാൽ മാത്രമേ കമ്പനികൾ നിയമപരമായി മാനദണ്ഡം പാലിച്ചതായി കണക്കാക്കൂ. നിയമലംഘനം നടത്തുന്ന കമ്പനികൾക്കെതിരെ ഘട്ടം ഘട്ടമായി കർശന നടപടികൾ സ്വീകരിക്കും.
Content Highlight: Content Highlights:- New legal reforms come into effect in the UAE from June 1




































