#Latest News #Former Expatriate #Businessman #UAE
(gcc.truevisionnews.com) യുഎഇയിലെ മുൻ പ്രവാസി വ്യവസായിയും ജീവകാരുണ്യ-കലാ-സാംസ്കാരിക രംഗങ്ങളിലെ സജീവ സാന്നിധ്യവുമായിരുന്ന കോസ്മോസ് ഹാരിസ് നാട്ടിൽ അന്തരിച്ചു. 63 വയസായിരുന്നു. അസുഖബാധിതനായി ദീർഘനാളായി ചികിത്സയിലായിരുന്നു ഇദ്ദേഹം.
പാവങ്ങാട് ദാറുസ്സലാം ജമാഅത്ത് പള്ളിയിലെ മയ്യിത്ത് നമസ്കാരത്തിന് ശേഷം മൃതദേഹം വൈകിട്ട് കൊയിലാണ്ടി മീത്തലെകണ്ടി ഖബർസ്ഥാനിൽ ഖബറടക്കും.
പരേതരായ അബ്ദുൽ ഖാദർ ഹാജിയുടെയും കുഞ്ഞിപ്പാത്തുവിന്റെയും മകനാണ്. സാഹിറ, ഫൗസിയ എന്നിവർ ഭാര്യമാരാണ്. മക്കൾ: സാഫിർ (ദുബായ്), സമീർ (ഒമാൻ), സാജിർ (ബെംഗളൂരു), അബ്ദുൽ ഹാദി (ദുബായ്), സദഫ് (ദുബായ്), ഇല്യാസ്. മരുമക്കൾ: ഫാത്തിമ, നജ്മ, ഫാത്തിമ, ലാമിയ, റഷ. സഹോദരങ്ങൾ: റഫീഖ്, സമദ്, സിറാജ്, ജസ്‌ലീന, ബുഷറ.
Content Highlight: Former Expatriate Businessman In The UAE Passes Away In His Homeland





































