ഒമാനിൽ വേനൽച്ചൂട് കനക്കുന്നു; റുസ്താഖിൽ 47.5 ഡിഗ്രി സെൽഷ്യസ്, വരും ദിവസങ്ങളിലും ജാഗ്രതാ നിർദ്ദേശം

ഒമാനിൽ വേനൽച്ചൂട് കനക്കുന്നു; റുസ്താഖിൽ 47.5 ഡിഗ്രി സെൽഷ്യസ്, വരും ദിവസങ്ങളിലും ജാഗ്രതാ നിർദ്ദേശം
May 29, 2026 04:06 PM | By Anusree vc
#Latest News #Oman Summer #Gulf News #Oman Weather

മസ്കത്ത്: (gcc.truevisionnews.com) ഒമാനിലെ വിവിധ വിലായത്തുകളിൽ വേനൽച്ചൂട് കടുത്തതോടെ അന്തരീക്ഷം ചുട്ടുപൊള്ളിത്തുടങ്ങി. കാലാവസ്ഥാ നിരീക്ഷണ കേന്ദ്രങ്ങളിൽ കഴിഞ്ഞ ദിവസങ്ങളിൽ റെക്കോർഡ് താപനിലയാണ് രേഖപ്പെടുത്തിയത്. സിവിൽ ഏവിയേഷൻ അതോറിറ്റിയുടെ റിപ്പോർട്ട് പ്രകാരം റുസ്താഖിലാണ് ഏറ്റവും ഉയർന്ന താപനില അനുഭവപ്പെട്ടത്; 47.5 ഡിഗ്രി സെൽഷ്യസാണ് ഇവിടെ ചൂട് രേഖപ്പെടുത്തിയത്.

മറ്റ് പ്രവിശ്യകളിലും സമാനമായ രീതിയിൽ കടുത്ത ചൂടാണ് അനുഭവപ്പെടുന്നത്. ഫഹൂദിൽ 47.2 ഡിഗ്രി സെൽഷ്യസും, ദിമ അൽ വതായീനിൽ 47.0 ഡിഗ്രി സെൽഷ്യസും താപനില രേഖപ്പെടുത്തി. രാജ്യത്തെ ഭൂരിഭാഗം ഗവർണറേറ്റുകളിലും ചൂട് 45 ഡിഗ്രിക്ക് മുകളിലാണ്. ആമിറാത്ത്, സുനൈന എന്നിവിടങ്ങളിൽ 46.9 ഡിഗ്രിയും, ബിദ്ബിദ്, ബിദിയ എന്നീ പ്രദേശങ്ങളിൽ 46.7 ഡിഗ്രിയും ചൂട് രേഖപ്പെടുത്തി.

അൽ ഖാബിൽ, സമൈൽ എന്നിവിടങ്ങളിൽ 46.6 ഡിഗ്രി സെൽഷ്യസും അൽ അവാബി, സഹം എന്നിവിടങ്ങളിൽ 46.5 ഡിഗ്രി സെൽഷ്യസും രേഖപ്പെടുത്തി. പകൽസമയങ്ങളിൽ പുറത്തിറങ്ങുന്നത് ദുസ്സഹമാക്കുന്ന രീതിയിൽ ചൂട് തുടരുകയാണ്. വേനൽ ശക്തമായി തുടരുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു.

Content Highlight: Summer heat is sweltering in Oman; 47.5 degrees Celsius in Rustaq, alert issued for the coming days

#Latest News #Oman Summer #Gulf News #Oman Weather

Next TV

Related Stories
 മലയാളിക്ക് അഭിമാനം .....:  വഴിയിൽ വീണുകിട്ടിയ 25 ലക്ഷം രൂപ പൊലീസിൽ ഏൽപ്പിച്ചു, മലയാളി യുവാവിനെ ആദരിച്ച് ദുബായ് പൊലീസ്

May 29, 2026 04:13 PM

മലയാളിക്ക് അഭിമാനം .....: വഴിയിൽ വീണുകിട്ടിയ 25 ലക്ഷം രൂപ പൊലീസിൽ ഏൽപ്പിച്ചു, മലയാളി യുവാവിനെ ആദരിച്ച് ദുബായ് പൊലീസ്

ഒമാനിൽ കനത്ത വേനൽച്ചൂട്; പലയിടങ്ങളിലും താപനില 47 ഡിഗ്രി കടന്നു, റുസ്താഖിൽ റെക്കോർഡ്...

Read More >>
Top Stories










News Roundup






Entertainment News