May 29, 2026 01:42 PM

#Latest News #Food safety #Inspection #Kuwait

കുവൈത്ത് സിറ്റി: (gcc.truevisionnews.com) ഉപഭോക്താക്കളുടെ ആരോഗ്യവും സുരക്ഷയും മുൻനിർത്തി കുവൈത്തിൽ ഭക്ഷ്യസ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് പരിശോധനകൾ ശക്തമാക്കി പൊതുഭക്ഷ്യ-പോഷകാഹാര അതോറിറ്റി.

ക്യാപിറ്റൽ ഇൻസ്പെക്ഷൻ വിഭാഗം നടത്തിയ ഏറ്റവും പുതിയ പരിശോധനയിൽ ഒരു ഇറച്ചിക്കടയിൽ നിന്നും മനുഷ്യഉപയോഗത്തിന് യോഗ്യമല്ലാത്ത 130 കിലോഗ്രാം പഴകിയ മാംസവും കൊഴുപ്പും പിടികൂടി.

രാജ്യത്ത് ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ കർശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനാണ് അധികൃതർ പരിശോധനകൾ ഊർജ്ജിതമാക്കിയിരിക്കുന്നത്. പിടിച്ചെടുത്ത കേടായ മാംസവുമായി ബന്ധപ്പെട്ട് സ്ഥാപനത്തിനെതിരെ ആവശ്യമായ നിയമനടപടികൾ സ്വീകരിച്ചതായും, രാജ്യവ്യാപകമായി ഇത്തരം പരിശോധനകൾ വരും ദിവസങ്ങളിലും തുടരുമെന്നും അതോറിറ്റി വ്യക്തമാക്കി.

ഏതാനും ദിവസങ്ങൾക്ക് മുൻപ് ജഹ്‌റ ഗവർണറേറ്റിലെ പഴം പച്ചക്കറി മാർക്കറ്റ് ഉൾപ്പെടെയുള്ള കേന്ദ്രങ്ങളിൽ അതോറിറ്റിയുടെ പ്രത്യേക സംഘം വൻ പരിശോധന നടത്തിയിരുന്നു. ഈ മേഖലയിലെ ഇരുനൂറ്റിയെൺപതോളം ഭക്ഷ്യ സ്ഥാപനങ്ങളിലാണ് ഉദ്യോഗസ്ഥർ ഒരേസമയം മിന്നൽ പരിശോധന നടത്തിയത്.

വിപണിയിൽ ചില്ലറ വിൽപ്പനയ്ക്കായി തയ്യാറാക്കിവെച്ചിരുന്ന വൻതോതിലുള്ള പഴകിയ പച്ചക്കറികളും പഴങ്ങളും ഈ പരിശോധനയിൽ പിടിച്ചെടുക്കുകയുണ്ടായി. വിവിധ ഭക്ഷ്യ സംഭരണശാലകളിൽ നിന്നായി അമ്പത്തിരണ്ടോളം നിയമലംഘനങ്ങളാണ് അന്ന് ഉദ്യോഗസ്ഥർ കണ്ടെത്തിയത്.

ഗുണനിലവാരമില്ലാത്തതും മനുഷ്യഉപയോഗത്തിന് കൊള്ളാത്തതുമായ ഭക്ഷ്യവസ്തുക്കൾ വിപണിയിലെത്തിക്കുക, ആരോഗ്യ മന്ത്രാലയത്തിന്റെ നിർദ്ദേശങ്ങൾ ലംഘിക്കുക, പൊതു ശുചിത്വ മാനദണ്ഡങ്ങൾ പാലിക്കാതിരിക്കുക തുടങ്ങിയ ഗുരുതരമായ കുറ്റങ്ങളാണ് പരിശോധനയിൽ കണ്ടെത്തിയിട്ടുള്ളത്.

നിയമലംഘനം നടത്തിയ സ്ഥാപനങ്ങൾക്കെതിരെ നിലവിലുള്ള കർശന നിയമപ്രകാരം അടിയന്തര നപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കിയ അതോറിറ്റി, പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണിയാകുന്ന ഇത്തരം പ്രവണതകൾക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടികൾ ഉണ്ടാകുമെന്ന കർശന മുന്നറിയിപ്പും നൽകിയിട്ടുണ്ട്.

Content Highlight: 130 kg of stale meat seized from butcher shop in Kuwait

#Latest News #Food safety #Inspection #Kuwait

Next TV

Top Stories










News Roundup






Entertainment News