പ്രവാസികളുടെ ശ്രദ്ധിയ്ക്ക്! ഖത്തറില്‍ എന്‍ട്രി വിസകള്‍ക്കു നല്‍കിയിരുന്ന ഇളവുകള്‍ അവസാനിപ്പിച്ച് ആഭ്യന്തര മന്ത്രാലയം

പ്രവാസികളുടെ ശ്രദ്ധിയ്ക്ക്! ഖത്തറില്‍ എന്‍ട്രി വിസകള്‍ക്കു നല്‍കിയിരുന്ന ഇളവുകള്‍ അവസാനിപ്പിച്ച് ആഭ്യന്തര മന്ത്രാലയം
May 30, 2026 11:59 AM | By Athira V
#Latest News #Gulf News #Ministry of Interior #Qatar #Entry Visa

ദോഹ: ഖത്തറില്‍ എന്‍ട്രി വിസകള്‍ക്കു നല്‍കിയിരുന്ന ഇളവുകള്‍ അവസാനിപ്പിച്ച് ആഭ്യന്തര മന്ത്രാലയം. കാലാവധി കഴിഞ്ഞ വിസകള്‍ക്ക് താല്‍ക്കാലികമായി കാലാവധി നീട്ടി നല്‍കിയിരുന്ന നടപടിയാണ് അധികൃതര്‍ നിര്‍ത്തലാക്കിയത്. ജൂണ്‍ ഏഴു മുതല്‍ തീരുമാനം പ്രാബല്യത്തില്‍ വരും.

രാജ്യത്ത് കാലാവധി കഴിഞ്ഞതോ അവസാനിക്കാറായതോ ആയ എല്ലാത്തരം എന്‍ട്രി വിസകള്‍ക്കും നല്‍കിയിരുന്ന ഇളവുകള്‍ നിര്‍ത്തുന്നതായി മന്ത്രാലയം വ്യക്തമാക്കി.

എല്ലാ എന്‍ട്രി വിസകളും നിര്‍ദിഷ്ട ചട്ടങ്ങള്‍ക്ക് കീഴില്‍ വരും. ഓരോ വിസ വിഭാഗത്തിനും നിര്‍ദ്ദിഷ്ട സാധുത കാലയളവുകളും ബാധകമായ ഫീസും നല്‍കണം.

നിയമ ലംഘനങ്ങള്‍ ഒഴിവാക്കാന്‍ താമസക്കാര്‍, സന്ദര്‍ശകര്‍ എല്ലാവരും നിശ്ചിത സമയപരിധിക്കുള്ളില്‍ വിസ പുതുക്കണമെന്നും, ആവശ്യമായ ഫീസ് അടയ്ക്കണമെന്നും, വിസ കാലാവധി അവസാനിക്കുന്നതിന് മുമ്പ് രാജ്യം വിടണമെന്നും മന്ത്രാലയം നിര്‍ദേശിച്ചു.

പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തിലാണ് എന്‍ട്രി വിസകള്‍ക്ക് ഖത്തര്‍ ആഭ്യന്തര മന്ത്രാലയം താല്‍ക്കാലികമായി കാലാവധി നീട്ടി നല്‍കിയിരുന്നത്. മാര്‍ച്ച് മൂന്നു മുതലാണ് വിസാ കാലാവധി നീട്ടി നല്‍കുന്ന നടപടി മന്ത്രാലയം ആരംഭിച്ചത്. ഈ ആനുകൂല്യമാണ് നിര്‍ത്തലാക്കുന്നത്.

ഇതോടെ ജൂണ്‍ ഏഴു മുതല്‍ രാജ്യത്തെ എല്ലാ സന്ദര്‍ശക വിസകള്‍ക്കും മുമ്പത്തെ നിയമങ്ങള്‍ ബാധകമായിരിക്കും. നിയമപരമായ ലംഘനങ്ങളും പിഴകളും ഒഴിവാക്കാന്‍ എല്ലാവരും നിര്‍ദേശങ്ങള്‍ പാലിക്കണമെന്ന് മന്ത്രാലയം ഓര്‍മിപ്പിച്ചു.

Content Highlight: Content Highlights:- Ministry of Interior ends exemptions for entry visas in Qatar

#Latest News #Gulf News #Ministry of Interior #Qatar #Entry Visa

Next TV

Related Stories
 നിങ്ങളറിഞ്ഞോ? കുവൈത്തിലെ ഇന്ത്യൻ സ്‌കൂളുകളിൽ പഠനഫീസ് കൂട്ടി; ജൂൺ അഞ്ച് മുതൽ പ്രാബല്യത്തിൽ

May 30, 2026 09:05 AM

നിങ്ങളറിഞ്ഞോ? കുവൈത്തിലെ ഇന്ത്യൻ സ്‌കൂളുകളിൽ പഠനഫീസ് കൂട്ടി; ജൂൺ അഞ്ച് മുതൽ പ്രാബല്യത്തിൽ

കുവൈത്തിലെ ഇന്ത്യൻ സ്‌കൂളുകളിൽ പഠനഫീസ് കൂട്ടി; ജൂൺ 5 മുതൽ...

Read More >>
കണ്ണൂർ സ്വദേശി മസ്കത്തിൽ അന്തരിച്ചു

May 30, 2026 07:49 AM

കണ്ണൂർ സ്വദേശി മസ്കത്തിൽ അന്തരിച്ചു

കണ്ണൂർ സ്വദേശി മസ്കത്തിൽ...

Read More >>
 മലയാളിക്ക് അഭിമാനം .....:  വഴിയിൽ വീണുകിട്ടിയ 25 ലക്ഷം രൂപ പൊലീസിൽ ഏൽപ്പിച്ചു, മലയാളി യുവാവിനെ ആദരിച്ച് ദുബായ് പൊലീസ്

May 29, 2026 04:13 PM

മലയാളിക്ക് അഭിമാനം .....: വഴിയിൽ വീണുകിട്ടിയ 25 ലക്ഷം രൂപ പൊലീസിൽ ഏൽപ്പിച്ചു, മലയാളി യുവാവിനെ ആദരിച്ച് ദുബായ് പൊലീസ്

ഒമാനിൽ കനത്ത വേനൽച്ചൂട്; പലയിടങ്ങളിലും താപനില 47 ഡിഗ്രി കടന്നു, റുസ്താഖിൽ റെക്കോർഡ്...

Read More >>
ഒമാനിൽ വേനൽച്ചൂട് കനക്കുന്നു; റുസ്താഖിൽ 47.5 ഡിഗ്രി സെൽഷ്യസ്, വരും ദിവസങ്ങളിലും ജാഗ്രതാ നിർദ്ദേശം

May 29, 2026 04:06 PM

ഒമാനിൽ വേനൽച്ചൂട് കനക്കുന്നു; റുസ്താഖിൽ 47.5 ഡിഗ്രി സെൽഷ്യസ്, വരും ദിവസങ്ങളിലും ജാഗ്രതാ നിർദ്ദേശം

ഒമാനിൽ വേനൽച്ചൂട് കനക്കുന്നു; റുസ്താഖിൽ 47.5 ഡിഗ്രി സെൽഷ്യസ്, വരും ദിവസങ്ങളിലും ജാഗ്രതാ...

Read More >>
Top Stories

News Roundup