അബഹ : (https://gcc.truevisionnews.com/) സൗദി അറേബ്യയിൽ ബിഷ-ഖാമീസ് മുഷൈത്ത് റോഡിലുണ്ടായ വാഹനാപകടത്തിൽ നാല് വിദ്യാർഥിനികൾ മരിച്ചു . വാഹനത്തിലുണ്ടായിരുന്ന അഞ്ച് പെൺകുട്ടികളിൽ നാല് പേരാണ് മരിച്ചത്. ഗുരുതരമായി പരുക്കേറ്റ അഞ്ചാമത്തെ വിദ്യാർഥിനിയെ അടിയന്തര വൈദ്യസഹായത്തിനായി ബിഷയിലെ കിങ് അബ്ദുല്ല ആശുപത്രിയിലേക്ക് മാറ്റി.
വിദ്യാർഥിനികൾ ബിഷ ഗവർണറേറ്റിലേക്കുള്ള യാത്രയിലായിരുന്ന സമയത്താണ് അപകടം സംഭവിച്ചതെന്ന് പ്രാദേശിക വൃത്തങ്ങൾ അറിയിച്ചു. അപകടവിവരം അറിഞ്ഞ ഉടൻ തന്നെ സുരക്ഷാ അധികാരികൾ, റെഡ് ക്രസന്റ്, സിവിൽ ഡിഫൻസ് ഉദ്യോഗസ്ഥർ എന്നിവർ സ്ഥലത്തെത്തി ആവശ്യമായ നടപടികൾ സ്വീകരിച്ചു. മരിച്ചവരുടേയും പരുക്കേറ്റവരുടേയും പേരുവിവരങ്ങൾ അധികൃതർ ഇതുവരെ പുറത്തുവിട്ടിട്ടില്ല.
Four female students died in a car accident on the Bisha-Khamis Mushait road in Saudi Arabia.


































