കണ്ണൂര്‍: (https://truevisionnews.com/) താന്‍ കോണ്‍ഗ്രസിലേക്കില്ലെന്ന് സിപിഎം മുതിര്‍ന്ന നേതാവ് സി.കെ.പി പത്മനാഭന്‍. കെ. സുധാകരന്‍ വീട്ടില്‍ വന്നത് തന്റെ രോഗവിവരമറിയാന്‍ മാത്രമാണ്. രാഷ്ട്രീയ കാര്യങ്ങളൊന്നും അന്ന് സംസാരിച്ചിരുന്നില്ല. താനൊരു രാഷ്ട്രീയമാറ്റത്തിനും തയ്യാറല്ലെന്നും സി.കെ.പി വ്യക്തമാക്കി.
സിപിഎം മുന്‍ സംസ്ഥാന കമ്മിറ്റിയംഗവും കര്‍ഷകസംഘം സംസ്ഥാന സെക്രട്ടറിയുമായിരുന്ന സി.കെ.പി കഴിഞ്ഞ കുറേ നാളുകളുമായി പാര്‍ട്ടിപ്രവര്‍ത്തനങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കുകയായിരുന്നു. 2006 മുതല്‍ 2011 വരെ തളിപ്പറമ്പ് എംഎല്‍എയുമായിരുന്നു.
പിന്നീട്, പി.ശശിക്കെതിരെ സ്വഭാവദൂഷ്യത്തിന് പാര്‍ട്ടി നേതാക്കള്‍ക്ക് പരാതി നല്‍കിയതിന് പിന്നാലെ 2011 ല്‍ ഇദ്ദേഹത്തെ ബ്രാഞ്ചിലേക്ക് തരംതാഴ്ത്തുകയായിരുന്നു.
മാടായി ഏരിയ കമ്മിറ്റിയില്‍ പിന്നീട് ഉള്‍പ്പെടുത്തിയിരുന്നെങ്കിലും കഴിഞ്ഞ സമ്മേളനത്തില്‍ നിന്നും ഇദ്ദേഹത്തെ ഒഴിവാക്കുകയായിരുന്നു. കോണ്‍ഗ്രസ് എംപി കെ.സുധാകരന്‍ വീട്ടിലെത്തി സന്ദര്‍ശിച്ച ചിത്രങ്ങളോടൊപ്പം സി.കെ.പി പാര്‍ട്ടി വിടുന്നെന്ന അഭ്യൂഹങ്ങള്‍ ശക്തമായിരുന്നു.
Senior CPM leader CKPPadmanabhan says he will not join the Congress.

































