(https://truevisionnews.com/) കൊല്ലത്തെ കശുവണ്ടി ഇറക്കുമതി തട്ടിപ്പ് കേസില്‍ വ്യവസായി അനീഷ് ബാബു ഇ ഡി കസ്റ്റഡിയിൽ. കൊച്ചിയിൽ നിന്നാണ് അനീഷ് ബാബുവിനെ ഇ ഡി കസ്റ്റഡിയിലെടുത്തത്.
അനീഷ് നല്‍കിയ മുൻകൂർ ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളിയിരുന്നു. പിന്നാലെയാണ് കസ്റ്റഡിയിലെടുത്തത്. ഇ ഡി ഉദ്യോഗസ്ഥനെതിരായ കൈക്കൂലി കേസിലെ പരാതിക്കാരനാണ് അനീഷ് ബാബു.
ടാര്‍സാനിയയില്‍ നിന്ന് കശുവണ്ടി ഇറക്കുമതി ചെയ്ത് നല്‍കാമെന്ന് പറഞ്ഞ് കോടികള്‍ തട്ടിയിരുന്നു. ഈ കേസിലാണ് അനീഷിനെതിരെ ഇ ഡി അന്വേഷണം നടത്തുന്നത്.
ചോദ്യം ചെയ്യലിനായി 10 തവണ നോട്ടീസ് അയച്ചിട്ടും ഹാജരാകാത്തതിനെ തുടര്‍ന്ന് എറണാകുളം മജിസ്‌ട്രേറ്റ് കോടതിയില്‍ ഇഡി ഹര്‍ജി ഫയല്‍ ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഇ ഡി നടപടിയുണ്ടായത്.
അന്വേഷണം മുന്നോട്ടുപോകുന്ന ഘട്ടത്തില്‍ കേസ് ഒതുക്കിതീര്‍ക്കുന്നതിനായി ഇഡി ഉദ്യോഗസ്ഥന്‍ ഉള്‍പ്പെടെയുള്ള ആളുകള്‍ തന്നെ കൈക്കൂലിക്കായി സമീപിച്ചുവെന്ന് അനീഷ് ബാബു നേരത്തെ ആരോപണം ഉന്നയിക്കുകയും ചെയ്തിരുന്നു.
Kollam cashew import scam: Industrialist Aneesh Babu in ED custody


































