ശബരിമല സ്വര്‍ണക്കൊള്ള കേസ്; മുന്‍ ദേവസ്വം ബോര്‍ഡ് അംഗം കെ പി ശങ്കരദാസ് അറസ്റ്റില്‍

ശബരിമല സ്വര്‍ണക്കൊള്ള കേസ്; മുന്‍ ദേവസ്വം ബോര്‍ഡ് അംഗം കെ പി ശങ്കരദാസ് അറസ്റ്റില്‍
Jan 14, 2026 08:32 PM | By Roshni Kunhikrishnan

കൊച്ചി:( www.truevisionnews.com ) ശബരിമല സ്വർണക്കൊള്ളക്കേസിൽ മുൻ ദേവസ്വം ബോർഡ് അംഗം കെ.പി. ശങ്കരദാസിനെ എസ്‌ഐടി അറസ്റ്റ് ചെയ്തു. ആശുപത്രിയിലെത്തിയാണ് കേസിലെ പതിനൊന്നാം പ്രതിയായ ശങ്കരദാസിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. എ. പത്മകുമാർ ചെയർമാനായിരുന്ന കാലയളവിലാണ് ശങ്കരദാസ് ബോർഡ് അംഗമായിരുന്നത്.

ശങ്കർദാസിനെ അറസ്റ്റ് ചെയ്യാത്തതിനെ ഹൈക്കോടതി രൂക്ഷമായി വിമർശിച്ചിരുന്നു. കെ പി ശങ്കരദാസിനെതിരെ രൂക്ഷ വിമർശനമാണ് ഹൈക്കോടതി ഉയർത്തിയത്.

ശബരിമല സ്വർണക്കൊള്ള കേസിൽ പ്രതി ചേർത്തപ്പോൾ മുതൽ ശങ്കരദാസ് ആശുപത്രിയിൽ പോയി കിടക്കുകയാണെന്നും എന്തൊക്കെ അസംബന്ധങ്ങളാണ് സംസ്ഥാനത്ത് നടക്കുന്നതെന്നുമായിരുന്നു ഹൈക്കോടതി സിംഗിൾ ബെഞ്ച് ചോദിച്ചത്.

ഒരു ഉന്നത പൊലീസ് ഉദ്യോഗസ്ഥന്റെ അച്ഛനാണ് കെ പി ശങ്കരദാസ് എന്ന കാര്യം പ്രത്യേക അന്വേഷണ സംഘത്തെ കോടതി ഓർമപ്പെടുത്തുകയും ചെയ്തിരുന്നു.

ശങ്കരദാസ് തിരുവനന്തപുരത്തെ ആശുപത്രിയിൽ അബോധാവസ്ഥയിലാണെന്നായിരുന്നു പ്രതിഭാഗം അഭിഭാഷകൻ കോടതിയെ അറിയിച്ചത്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സ്വകാര്യ ആശുപത്രിയിലെ ഐസിയുവിലായിരുന്നു ശങ്കരദാസ്. മുറിയിലേക്കു മാറ്റിയതിന് പിന്നാലെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

Sabarimala gold theft case; Former Devaswom Board member KP Shankaradas arrested

Next TV

Related Stories
കെഎസ്ആർടിസി ബസുകളിൽ മോഷണം പതിവാക്കി; തമിഴ്‌നാട് സ്വദേശികളായ സ്ത്രീകൾ പോലീസിന്റെ വലയിലായി

Jan 14, 2026 10:36 PM

കെഎസ്ആർടിസി ബസുകളിൽ മോഷണം പതിവാക്കി; തമിഴ്‌നാട് സ്വദേശികളായ സ്ത്രീകൾ പോലീസിന്റെ വലയിലായി

ബസുകളിൽ മോഷണം തമിഴ്‌നാട് സ്വദേശികളായ സ്ത്രീകൾ പോലീസിന്റെ...

Read More >>
'താനൊരു രാഷ്ട്രീയമാറ്റത്തിനും തയ്യാറല്ല, സുധാകരന്‍ വന്നത് രോഗവിവരം അറിയാന്‍' - സി.കെ.പി പത്മനാഭന്‍

Jan 14, 2026 07:35 PM

'താനൊരു രാഷ്ട്രീയമാറ്റത്തിനും തയ്യാറല്ല, സുധാകരന്‍ വന്നത് രോഗവിവരം അറിയാന്‍' - സി.കെ.പി പത്മനാഭന്‍

താന്‍ കോണ്‍ഗ്രസിലേക്കില്ലെന്ന് സിപിഎം മുതിര്‍ന്ന നേതാവ് സി.കെ.പി പത്മനാഭന്‍....

Read More >>
കൊല്ലത്തെ കശുവണ്ടി ഇറക്കുമതി തട്ടിപ്പ്: വ്യവസായി അനീഷ് ബാബു ഇഡി കസ്റ്റഡിയില്‍

Jan 14, 2026 07:28 PM

കൊല്ലത്തെ കശുവണ്ടി ഇറക്കുമതി തട്ടിപ്പ്: വ്യവസായി അനീഷ് ബാബു ഇഡി കസ്റ്റഡിയില്‍

കൊല്ലത്തെ കശുവണ്ടി ഇറക്കുമതി തട്ടിപ്പ്: വ്യവസായി അനീഷ് ബാബു ഇഡി...

Read More >>
കെഎസ്ആർടിസി ബസ് ബൈക്കിൽ ഇടിച്ച് യുവതിക്ക് ദാരുണാന്ത്യം

Jan 14, 2026 06:59 PM

കെഎസ്ആർടിസി ബസ് ബൈക്കിൽ ഇടിച്ച് യുവതിക്ക് ദാരുണാന്ത്യം

കെഎസ്ആർടിസി ബസ് ബൈക്കിൽ ഇടിച്ച് യുവതിക്ക്...

Read More >>
നാളെ അവധിയാണ് കേട്ടോ .....:  തൈപ്പൊങ്കൽ, കേരളത്തിൽ നാളെ ആറ് ജില്ലകൾക്ക് അവധി

Jan 14, 2026 05:54 PM

നാളെ അവധിയാണ് കേട്ടോ .....: തൈപ്പൊങ്കൽ, കേരളത്തിൽ നാളെ ആറ് ജില്ലകൾക്ക് അവധി

തൈപ്പൊങ്കൽ, കേരളത്തിൽ നാളെ ആറ് ജില്ലകൾക്ക്...

Read More >>
Top Stories

News Roundup