മസ്കത്ത്: (https://gcc.truevisionnews.com/) ജനുവരി 15 മുതൽ 18 വരെ ഒമാനിൽ തുടർച്ചയായ നാല് ദിവസത്തെ അവധി ലഭിക്കും. സുൽത്താന്റെ സ്ഥാനാരോഹണ ദിന വാർഷികത്തോടനുബന്ധിച്ച അവധി വ്യാഴാഴ്ചയായും ഇസ്റഅ്, മിഅ്റാജ് അവധി ഞായറാഴ്ചയായും നേരത്തേ പ്രഖ്യാപിച്ചിരുന്നു.
വെള്ളി, ശനി ദിവസങ്ങളിലെ വാരാന്ത്യ അവധി കൂടി ഇതോടൊപ്പം ചേരുന്നതിനാൽ ഫലത്തിൽ നാലു ദിവസം അവധി ലഭിക്കും.
തുടർച്ചയായ അവധിദിനങ്ങൾ കണക്കിലെടുത്ത് പൊതു-സ്വകാര്യ സ്ഥാപനങ്ങളും ജീവനക്കാരും ജോലി ക്രമീകരണങ്ങൾ, യാത്രാപദ്ധതികൾ, വ്യക്തിഗത കാര്യങ്ങൾ എന്നിവ മുൻകൂട്ടി ആസൂത്രണം ചെയ്യണമെന്ന് അധികൃതർ നിർദേശിച്ചു. അവധിക്കുശേഷം തിങ്കളാഴ്ച പ്രവൃത്തിദിനം പുനരാരംഭിക്കും.
You will get four consecutive days off in Oman.


































