'തനിക്ക് ജാര്‍ഖണ്ഡിലേക്കാണ് പോകേണ്ട, വണ്ടി വഴി തിരിച്ചുവിടണം'; ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന് മുകളില്‍ കയറി യുവാവിന്റെ അഭ്യാസ പ്രകടനം

'തനിക്ക് ജാര്‍ഖണ്ഡിലേക്കാണ് പോകേണ്ട, വണ്ടി വഴി തിരിച്ചുവിടണം'; ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന് മുകളില്‍ കയറി യുവാവിന്റെ അഭ്യാസ പ്രകടനം
Jan 14, 2026 05:34 PM | By Susmitha Surendran

തൃശൂര്‍: (https://truevisionnews.com/) തൃശൂരില്‍ യാത്രക്കാരില്‍ ഭീതി പടര്‍ത്തി ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന് മുകളില്‍ കയറി യുവാവിന്റെ അഭ്യാസ പ്രകടനം. ഗുരുവായൂര്‍ എറണാകുളം പാസഞ്ചര്‍ ട്രെയിന്‍ തൃശൂര്‍ പിന്നിട്ടപ്പോഴാണ് യുവാവിന്റെ അപകടകരമായ പരാക്രമം.

സംഭവത്തിന് പിന്നാലെ വണ്ടി റെയില്‍വേ സ്റ്റേഷന് സമീപം പിടിച്ചിട്ടു. തനിക്ക് ജാര്‍ഖണ്ഡിലേക്കാണ് പോകേണ്ടതെന്നും വണ്ടി വഴി തിരിച്ചുവിടണമെന്നും ആവശ്യപ്പെട്ടാണ് യുവാവ് അഭ്യാസപ്രകടനം നടത്തിയത്. പിന്നീട് പൊലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി യുവാവിനെ അനുനയിപ്പിച്ച് താഴെയിറക്കുകയായിരുന്നു.

സംഭവത്തെ തുടര്‍ന്ന് ട്രെയിന്‍ ഗതാഗതം അല്‍പ്പനേരം തടസപ്പെട്ടു. യുവാവ് ട്രെയിനിന് മുകളില്‍ കയറി അപകടകരമായി അഭ്യാസം നടത്തുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു.

Young man performs acrobatics by climbing on top of a moving train

Next TV

Related Stories
'താനൊരു രാഷ്ട്രീയമാറ്റത്തിനും തയ്യാറല്ല, സുധാകരന്‍ വന്നത് രോഗവിവരം അറിയാന്‍' - സി.കെ.പി പത്മനാഭന്‍

Jan 14, 2026 07:35 PM

'താനൊരു രാഷ്ട്രീയമാറ്റത്തിനും തയ്യാറല്ല, സുധാകരന്‍ വന്നത് രോഗവിവരം അറിയാന്‍' - സി.കെ.പി പത്മനാഭന്‍

താന്‍ കോണ്‍ഗ്രസിലേക്കില്ലെന്ന് സിപിഎം മുതിര്‍ന്ന നേതാവ് സി.കെ.പി പത്മനാഭന്‍....

Read More >>
കൊല്ലത്തെ കശുവണ്ടി ഇറക്കുമതി തട്ടിപ്പ്: വ്യവസായി അനീഷ് ബാബു ഇഡി കസ്റ്റഡിയില്‍

Jan 14, 2026 07:28 PM

കൊല്ലത്തെ കശുവണ്ടി ഇറക്കുമതി തട്ടിപ്പ്: വ്യവസായി അനീഷ് ബാബു ഇഡി കസ്റ്റഡിയില്‍

കൊല്ലത്തെ കശുവണ്ടി ഇറക്കുമതി തട്ടിപ്പ്: വ്യവസായി അനീഷ് ബാബു ഇഡി...

Read More >>
കെഎസ്ആർടിസി ബസ് ബൈക്കിൽ ഇടിച്ച് യുവതിക്ക് ദാരുണാന്ത്യം

Jan 14, 2026 06:59 PM

കെഎസ്ആർടിസി ബസ് ബൈക്കിൽ ഇടിച്ച് യുവതിക്ക് ദാരുണാന്ത്യം

കെഎസ്ആർടിസി ബസ് ബൈക്കിൽ ഇടിച്ച് യുവതിക്ക്...

Read More >>
നാളെ അവധിയാണ് കേട്ടോ .....:  തൈപ്പൊങ്കൽ, കേരളത്തിൽ നാളെ ആറ് ജില്ലകൾക്ക് അവധി

Jan 14, 2026 05:54 PM

നാളെ അവധിയാണ് കേട്ടോ .....: തൈപ്പൊങ്കൽ, കേരളത്തിൽ നാളെ ആറ് ജില്ലകൾക്ക് അവധി

തൈപ്പൊങ്കൽ, കേരളത്തിൽ നാളെ ആറ് ജില്ലകൾക്ക്...

Read More >>
Top Stories

News Roundup