റിയാദ് : (https://gcc.truevisionnews.com/) ഗുരുവായൂർ നിയോജക മണ്ഡലം പിഡിപി നേതാവും സൗദി അറേബ്യയിലെ സംരംഭകനുമായ പ്രവാസി മലയാളി എ.എച്ച്. മുഹമ്മദ് തിരുവത്ര (52) റിയാദിൽ ഹൃദയാഘാതം മൂലം അന്തരിച്ചു. റിയാദിലെ മലയാളികൾക്കിടയിൽ 'പിഡിപി മുഹമ്മദ്' എന്ന പേരിലാണ് അദ്ദേഹം അറിയപ്പെട്ടിരുന്നത്.
കഴിഞ്ഞ 16 വർഷത്തിലേറെയായി റിയാദിലെ സുലൈയിൽ സൂപ്പർമാർക്കറ്റ് നടത്തിവരികയായിരുന്നു മുഹമ്മദ്. നെഞ്ചുവേദനയെത്തുടർന്ന് നസീമിലെ അൽജസീറ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും നില വഷളായി മരണം സംഭവിക്കുകയായിരുന്നു.
അബ്ദുൽ നാസർ മദനിയുടെ നേതൃത്വത്തിലുള്ള പിഡിപിയുടെ രൂപീകരണ ഘട്ടം മുതൽ ഗുരുവായൂർ നിയോജക മണ്ഡലത്തിലും ചാവക്കാടും സജീവ നേതൃത്വത്തിലുണ്ടായിരുന്ന അദ്ദേഹം നിലവിൽ പിസിഎഫ് തൃശൂർ ജില്ലാ കമ്മിറ്റി ജോയിന്റ് സെക്രട്ടറിയാണ്. ചേറ്റുവ പാലം ടോൾ പിരിവിനെതിരെയുള്ള സമരത്തിലും അദ്ദേഹം സജീവമായി പങ്കെടുത്തു.
ഭാര്യ: സക്കീന. മകൻ: അൽതാഫ് എ. മുഹമ്മദ്. സഹോദരൻ എച്ച്. ഹസൻ, അസർ അടക്കമുള്ള റിയാദിലെ ബന്ധുക്കളോടൊപ്പം കെഎംസിസി സെൻട്രൽ കമ്മിറ്റി വെൽഫെയർ വിങ്, 'നമ്മൾ ചാവക്കാട്ടുകാർ' സൗദി ഘടകം പ്രവർത്തകരും മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നിയമനടപടികൾക്ക് നേതൃത്വം നൽകുന്നുണ്ട്.
Heart attack; Expatriate Malayali entrepreneur passes away in Saudi Arabia