ഖഫ്ജി: (gcc.truevisionnews.com) കിഴക്കൻ പ്രവിശ്യയിലെ ഖഫ്ജിയിലെ ഓഫ്ഷോർ എണ്ണഖനന ജോലിസ്ഥലത്തുണ്ടായ അപകടത്തിൽ പ്രവാസി മലയാളി മരിച്ചു. എറണാകുളം ചെല്ലാനം സ്വദേശി പള്ളിക്കത്തയില്‍ വീട്ടില്‍ എഡ്വിന്‍ ഗ്രേസിയസ് (27) ആണ് മരിച്ചത്. ഖഫ്ജി സഫാനിയയിലുള്ള സഫാനിയ ഓഫ്ഷോർ എണ്ണഖനന റിഗ്ഗിലെ ജോലിക്കിടയിൽ കപ്പലില്‍ വച്ചാണ് എഡ്വിന് അപകടം സംഭവിച്ചെന്നാണ് ലഭ്യമായ വിവരം.
മൃതദേഹം സഫാനിയ്യ ജനറല്‍ ആശുപത്രി മോര്‍ച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഒരു വർഷം മുൻപ് സൗദിയിൽ ജോലിക്കെത്തിയ എഡ്വിൻ 3 മാസം മുൻപായിരുന്നു അവധിക്ക് നാട്ടിലെത്തി വിവാഹിതനായി മടങ്ങിയെത്തിയത്. നിയമനടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലേത്തിച്ച് സംസ്കരിക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.
malayali expat dies in saudi oil rig accident