റിയാദ്: (gcc.truevisionnews.com) സ്വകാര്യ ഗ്രൂപ്പിൽ ഉംറക്ക് എത്തിയ തീർത്ഥാടകൻ മദീനയിൽ അന്തരിച്ചു . കൊല്ലം സ്വദേശി ഷെരീഫ് അഹമ്മദ് കുഞ്ഞ് (71)ആണ് മരിച്ചത് . മക്കയിലെത്തി ഉംറ നിർവഹിച്ച ശേഷം മദീന സന്ദർശനത്തിന് ശേഷം നാട്ടിലേക്ക് യാത്ര തിരിക്കുന്നതിനിടയിലാണ് ദേഹാസ്വാസ്ഥ്യം ഉണ്ടായത്.
തുടർന്ന് മദീന അൽ സലാം ഹോസ്പിറ്റലിൽ എത്തിച്ചുവെങ്കിലും ഉടനെ മരണം സംഭവിച്ചു. ഭാര്യ :ജമീല ബീവി, മക്കൾ: അൽത്താഫ്, അനുഷാ, അസീഫ് മൃതദേഹം മറവ് ചെയ്യുന്നതിനും നിയമ നടപടികൾ പൂർത്തീകരിക്കുന്നതിനും മദീന കെഎംസിസി വെൽഫെയർ വിഭാഗം കോഡിനേറ്റർ ഷഫീഖി ന്റെ നേതൃത്വത്തിൽ പൂർത്തീകരിക്കുന്നു തുടർന്ന് മൃതദേഹം മരണാനന്തര നടപടികൾക്ക് ശേഷം മദീന ജന്നത്തുൽ ബഖഹ് ഖബറടക്കും.
Pilgrim who arrived for Umrah dies in Medina after falling ill