മസ്കത്ത്: (gcc.truevisionnews.com) വടക്കൻബാത്തിന ഗവർണറേറ്റിലെ അൽ ഖാബൂറ വാദിയിൽ വെള്ളമൊഴുകുന്നതിനിടെ വാഹനങ്ങളിൽ അഭ്യാസപ്രകടനം നടത്തിയവരെ റോയൽ ഒമാൻ പോലീസ് അറസ്റ്റ് ചെയ്തു.
അപകടകരമായ രീതിയിൽ വാഹനങ്ങൾ ഓടിക്കുന്നതിൻ്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതിനെത്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്. വാഹനമോടിച്ചവരുടെയും മറ്റ് യാത്രക്കാരുടെയും ജീവന് അപകടകരമാംവിധം ഡ്രൈവ് ചെയ്തു എന്ന കുറ്റം ചുമത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
പ്രതികൾക്കെതിരെ നിയമനടപടികൾ പൂർത്തിയാക്കിയതായി അധികൃതർ അറിയിച്ചു. മഴ പെയ്യുന്ന സന്ദർഭങ്ങളിലോ വെള്ളക്കെട്ടുള്ള സമയങ്ങളിലോ വാദികളിൽ പ്രവേശിക്കരുതെന്നും നിർദേശം ലംഘിക്കുന്നവർക്കെതിരെ കർശന നിയമനടപടി സ്വീകരിക്കുമെന്നും റോയൽ ഒമാൻ പൊലീസ് മുന്നറിയിപ്പ് നൽകി.
Several people arrested during a driving demonstration in Al Khaburah Valley, Muscat