അബുദാബി: (gcc.truevisionnews.com) യുഎഇയിലെ അൽ ഐനിലും സമീപ പ്രദേശങ്ങളിലും വ്യാഴാഴ്ച കനത്ത മഴ പെയ്തു. ഇതോടെ റോഡുകളിൽ വെള്ളക്കെട്ട് ഉണ്ടായി. രാജ്യത്തിന് മുകളിൽ രൂപപ്പെട്ട ന്യൂനമർദ്ദത്തെ തുടർന്ന് യുഎഇയിൽ ഏതാനും ദിവസങ്ങൾ മഴയുണ്ടാകുമെന്ന് നാഷണൽ സെന്‍റര്‍ ഓഫ് മെറ്റീരിയോളജി നേരത്തെ അറിയിച്ചിരുന്നു.
രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ വ്യത്യസ്ത അളവിൽ മഴ ലഭിക്കുന്നുണ്ട്. മരുഭൂമിയിലും മലയോര പ്രദേശങ്ങളിലും മഴ ശക്തമാണ്. ചെറു വെള്ളച്ചാട്ടങ്ങൾ ഉണ്ടാക്കുകയും റോഡുകൾ അരുവികളായി മാറുകയും ചെയ്തു.
മഴ തുടരുന്ന സാഹചര്യത്തിൽ ദേശീയ കാലാവസ്ഥ കേന്ദ്രം വ്യാഴാഴ്ച രാജ്യത്തിന്‍റെ കിഴക്കൻ ഭാഗങ്ങളിൽ ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ചു. താമസക്കാരും സന്ദർശകരും ജാഗ്രത പാലിക്കാനും അധികൃതരുടെ നിർദ്ദേശങ്ങൾ പാലിക്കാനും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അൽ ഐനിലെ കാലാവസ്ഥയുടെ തീവ്രത വ്യക്തമാക്കുന്ന വീഡിയോകൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.
Heavy rain fell in Al Ain and nearby areas in the UAE on Thursday.