യാംബു: (gcc.truevisionnews.com) മലപ്പുറം സ്വദേശി യാംബുവിൽ ഹൃദയാഘാതം മൂലം നിര്യാതനായി. വേങ്ങര പാക്കടപ്പുറായയിലെ കുനിയിൽ വീട്ടിൽ അബ്ദുൽ ജബ്ബാർ (48) ആണ് വ്യാഴാഴ്ച രാത്രി മരിച്ചത്. താമസ സ്ഥലത്ത് നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിലേക്ക് കൊണ്ടു പോകുന്നതിനിടയിലാണ് മരണം.
അവധിക്ക് നാട്ടിൽ പോയ ശേഷം ഈ വർഷം ജൂലൈയിലാണ് യാംബുവിൽ തിരിച്ചെത്തിയത്. ഒന്നര പതിറ്റാണ്ടുകാലമായി സൗദി യാംബുവിൽ പ്രവാസിയായ അബ്ദുൽ ജബ്ബാർ യാംബുവിലെ 'ജെംസ്' കമ്പനിയിൽ സൂപ്പർ വൈസർ ആയി ജോലി ചെയ്തു വരിക യായിരുന്നു.
പരേതരായ കുനിയിൽ കുഞ്ഞറമ്മു ഹാജി-ആയിഷക്കുട്ടി ദമ്പദികളുടെ മകനാണ്. ഭാര്യ: റഹ്മത്ത്. മക്കൾ: മുഹമ്മദ് റിഷാദ്, മുഹമ്മദ് റയ്യാൻ, റസ്ല. മരുമകൻ: ടി.ടി. മൻസൂർ. സഹോദരങ്ങൾ: മുഹമ്മദ് കുട്ടി, മൂസ, അബ്ദുൽ ലത്തീഫ്, അബ്ദുറസാഖ്, ഫാത്തിമ, നഫീസ, സഫിയ, ആരിഫ.
നടപടി പൂർത്തിയാക്കി മയ്യിത്ത് യാംബുവിൽ തന്നെ ഖബറടക്കാനാണ് തീരുമാനമെന്ന് ബന്ധുക്കൾ അറിയിച്ചു. റിയാദിൽ നിന്നെത്തിയ അബ്ദുൽ ജബ്ബാറിന്റെ സഹോദരീ പുത്രൻ ഇസ്മായീൽ ജിദ്ദയിലും മറ്റുമുള്ള ചില ബന്ധുക്കളും കമ്പനി അധികൃതരും യാംബുവിലെ സാമൂഹിക സന്നദ്ധ പ്രവർത്തകരും നടപടികൾ പൂർത്തിയാക്കാൻ രംഗത്തുണ്ട്.
Expatriate Malayali dies after collapsing in Saudi Arabia