മസ്‌കത്ത്: (gcc.truevisionnews.com) ഒമാനിലെ ഇബ്രി വിലായത്തിലെ കെട്ടിടത്തിൽ തീ പടർന്നുപിടിച്ചു. അഗ്നിശമന സേനയുടെ സമയോചിതമായ ഇടപെടൽ കാരണം വലിയ അപകടം ഒഴിവായി.
വിവരം ലഭിച്ച ഉടൻ ദാഖിലിയാത്ത് ഗവർണറേറ്റ് സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റി ഉദ്യോഗസ്ഥർ സംഭവസ്ഥലത്തെത്തി ആളപായമില്ലാതെ തീ പൂർണമായും നിയന്ത്രണവിധേയമാക്കി.
സംഭവത്തിൽ ആർക്കും പരിക്കേൽക്കുകയോ ആളപായമുണ്ടാകുകയോ ചെയ്തതായി റിപ്പോർട്ട് ചെയ്തിട്ടില്ല. തീപിടിത്തത്തിന്റെ കാരണം സംബന്ധിച്ച് അന്വേഷണം നടന്നുവരികയാണ്.
Building catches fire in Ibri, Oman; major accident averted