Oct 18, 2025 11:01 AM

ദുബായ് : (https://truevisionnews.com/) മൺചിരാതുകളും ഇലക്ട്രിക് ബൾബുകളും ചേർന്നൊരുക്കുന്ന വെളിച്ചത്തിൽ നീരാടി ദുബായ് നഗരം. ഇനി മൂന്നു നാൾ ദുബായ്ക്ക് ദീപാവലി ആഘോഷം. പ്രധാന വിനോദ കേന്ദ്രങ്ങളെല്ലാം ദീപാവലിക്കായി ഒരുങ്ങി. ആഘോഷത്തിന് ഇന്ത്യൻ കോൺസുലേറ്റുമായി ദുബായ് ടൂറിസം ആൻഡ് ഇക്കോണമി വകുപ്പും കൈകോർക്കുന്നുണ്ട്.

അൽ സീഫിൽ വെടിക്കെട്ടും കലാപരിപാടികളുമായി ആഘോഷങ്ങൾക്ക് ഇന്നലെ തുടക്കമായി. ഗ്ലോബൽ വില്ലേജിലും ഈ ദിവസങ്ങളിൽ വൻ ആഘോഷങ്ങളാണ് ഒരുങ്ങുന്നത്. ഇന്ത്യൻ സ്കൂളുകൾക്ക് 3 ദിവസത്തെ അവധിയും പ്രഖ്യാപിച്ചു. ദീപാവലി കഴിഞ്ഞും ആഘോഷം തുടരും. സബീൽ പാർക്കിൽ 26ന് മേഗാ കലാ – സാംസ്കാരിക സന്ധ്യയോരുങ്ങും.

നേഹ കാക്കർ, മീഖ സിങ്, നീരജ് മാധവ് എന്നിവർ ഒരുക്കുന്ന ലൈവ് കലാവിരുന്നിനൊപ്പം യുഎഇ ഗവ. മീഡിയ ഓഫിസും കൈകോർക്കുന്നു. ഇന്ത്യൻ ഭക്ഷ്യ വിഭവങ്ങളുടെ മേള, വിവിധ പ്രദർശനങ്ങൾ, കുട്ടികൾക്കു മാത്രമായി പ്രത്യേക കളി സ്ഥലം തുടങ്ങിയവയും ഒരുക്കിയിട്ടുണ്ട്. വിവിധ ഇന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നുള്ള 30ൽ അധികം വിഭവങ്ങളാണ് ഭക്ഷ്യമേളയിൽ ഒരുക്കുന്നത്.

മേഗാ ഷോയിലേക്കുള്ള പ്രവേശനം പൂർണമായും സൗജന്യമാണ്. അൽസീഫിൽ ഇന്നും നാളെയും കലാപരിപാടികൾ നടക്കും. ഇന്നും 24, 25 തീയതികളിലും ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി ഗ്ലോബൽ വില്ലേജിൽ വെടിക്കെട്ട് നടക്കും.



The city of Dubai is bathed in the light created by a combination of earthen lamps and electric bulbs.

Next TV

Top Stories










News Roundup






Entertainment News





//Truevisionall