റ​മ​ദാ​നിൽ ആ​ട്ടി​ൻ​മാം​സം: ദേശീയ ഉ​ൽ​പാ​ദ​ന​ത്തി​നു​ള്ള ര​ജി​സ്ട്രേ​ഷനു തുടക്കമായി

റ​മ​ദാ​നിൽ ആ​ട്ടി​ൻ​മാം​സം: ദേശീയ ഉ​ൽ​പാ​ദ​ന​ത്തി​നു​ള്ള ര​ജി​സ്ട്രേ​ഷനു തുടക്കമായി
Feb 6, 2023 09:51 PM | By Nourin Minara KM

ദോഹ: റമദാനിൽ ആട്ടിൻമാംസത്തിന്റെ പ്രാദേശിക ഉൽപാദനം പ്രോത്സാഹിപ്പിക്കുന്നതിനും സബ്സിഡി നൽകുന്നതിനുമുള്ള ദേശീയ സംരംഭത്തിൽ മുനിസിപ്പാലിറ്റി മന്ത്രാലയത്തിന്റെ സഹകരണത്തോടെ രജി​സ്ട്രേഷൻ ഇന്ന് മുതൽ തുടങ്ങിയെന്നു വാണിജ്യ, വ്യവസായ മന്ത്രാലയം അറിയിച്ചു. ഫെബ്രുവരി 16വരെ രജിസ്ട്രേഷൻ നീണ്ടുനിൽക്കും.

കന്നുകാലികളെ വളർത്തുന്നവരെയും ഫാം ഉടമകളെയും പ്രോത്സാഹിപ്പിക്കാനും ഖത്തറിന്റെ സ്വയം പര്യാപ്തത വർധിപ്പിക്കുന്നതിനുമുള്ള മുതാലയത്തിന്റെ ശ്രമങ്ങളിലൂന്നിയാണ് ഈ നടപടി. വിതരണവും ആവശ്യകതയും സന്തുലിതമാക്കുന്ന തരത്തിൽ പ്രാദേശിക ആടുകളുടെ ഉൽപാദനത്തെ പിന്തുണക്കും.

വിപണിവിലയിൽ സ്ഥിരത ഉറപ്പാക്കുന്നതിന്നും മിതമായ നിരക്കിൽ റെഡ് മീറ്റ് ലഭ്യമാക്കുന്നതിന് വ്യക്തികൾക്ക് അവസരം നൽകാനും ഇത് സഹായകമാകും.അവാസി, നജ്ദി, അറബ്, ഹരീരി ഇനങ്ങളിൽപെട്ട ആടുകളെ കൈവശംവെക്കുന്ന ആടുവളർത്തുകാരും ഫാം ഉടമകളും രജിസ്റ്റർ ചെയ്യാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ മുനിസിപ്പാലിറ്റി മന്ത്രാലയത്തിന് കീഴിലെ കന്നുകാലി വകുപ്പിൽ അത് പൂർത്തിയാക്കണമെന്ന് വാണിജ്യ, വ്യവസായമന്ത്രാലയം പ്രസ്താവനയിൽ കൂട്ടി ചേർത്തു.

അൽ മിസൂർ ടവറിൽ 11-ാം നിലയിലെ കാര്യാലയത്തിൽ നേരിട്ടെത്തിയോ അല്ലെങ്കിൽ, ഒരു അം ഗീകൃത ഔദ്യോഗിക പ്രതിനിധി ഹാജരായോവേണം ഇതിനായി രജിസ്റ്റർ ചെയ്യേണ്ടത്.ലൈസൻസും കന്നുകാലി ബ്രീഡർ സർട്ടിഫിക്കറ്റും രജിസ്ട്രേഷൻ സമയത്ത് ഹാജരാക്കണം.

Mutton in Ramadan: Registration begins for national production

Next TV

Related Stories
ഖത്തറിന്റെ പൈതൃകം വിളിച്ചോതി ഒട്ടകമേള;ജസിലാത്ത് അൽ-അത്ത'യ്ക്ക് ഉജ്ജ്വല തുടക്കം

Jan 13, 2026 11:46 AM

ഖത്തറിന്റെ പൈതൃകം വിളിച്ചോതി ഒട്ടകമേള;ജസിലാത്ത് അൽ-അത്ത'യ്ക്ക് ഉജ്ജ്വല തുടക്കം

ഖത്തറിന്റെ പൈതൃകം വിളിച്ചോതി ഒട്ടകമേള ജസിലാത്ത് അൽ-അത്ത'യ്ക്ക് ഉജ്ജ്വല...

Read More >>
 സൗദിയിൽ കാറും ട്രക്കും കൂട്ടിയിടിച്ച് അപകടം ; മലയാളി യുവാവ് മരിച്ചു

Jan 12, 2026 03:05 PM

സൗദിയിൽ കാറും ട്രക്കും കൂട്ടിയിടിച്ച് അപകടം ; മലയാളി യുവാവ് മരിച്ചു

സൗദിയിൽ കാറും ട്രക്കും കൂട്ടിയിടിച്ച് അപകടം മലയാളി യുവാവ്...

Read More >>
വൈദ്യുതി പ്രതിസന്ധിക്ക് ശാശ്വത പരിഹാരം ലക്ഷ്യം; പദ്ധതിയുമായി കുവൈത്ത്

Jan 3, 2026 10:55 AM

വൈദ്യുതി പ്രതിസന്ധിക്ക് ശാശ്വത പരിഹാരം ലക്ഷ്യം; പദ്ധതിയുമായി കുവൈത്ത്

പദ്ധതിയുമായി കുവൈത്ത്, വൈദ്യുതി പ്രതിസന്ധിക്ക് ശാശ്വത പരിഹാരം...

Read More >>
Top Stories










News Roundup