അബുദാബി :( gcc.truevisionnews.com ) യുഎഇയിൽ അതിശൈത്യത്തിനു തുടക്കമായി. ശബാത്ത് സീസൺ എന്നറിയപ്പെടുന്ന ഇനിയുള്ള 26 ദിവസങ്ങളിൽ തണുപ്പിന്റെ കാഠിന്യം കൂടും. ഈ മാസം 15 മുതൽ 8 ദിവസം ഏറ്റവും കൂടുതൽ തണുപ്പ് അനുഭവപ്പെടുമെന്ന് എമിറേറ്റ്സ് അസ്ട്രോണമിക്കൽ സൊസൈറ്റി ചെയർമാൻ ഇബ്രാഹിം അൽ ജർവാൻ അറിയിച്ചു.
ഫെബ്രുവരി 10ഓടെ തണുപ്പ് കുറയും. ഉൾനാടൻ മരുപ്രദേശങ്ങളിൽ പുലർച്ചെ താപനില 5 ഡിഗ്രി സെൽഷ്യസിൽ താഴെയാകാൻ സാധ്യതയുണ്ട്. തണുപ്പിന്റെ കാഠിന്യം കാരണം ഇതിനെ കത്തിയുടെ തണുപ്പ് എന്നും പറയാറുണ്ട്.
സൈബീരിയയിൽ നിന്നും ആർട്ടിക് മേഖലയിൽ നിന്നും യൂറോപ്പ് വഴി എത്തുന്ന തണുത്ത വായുപ്രവാഹമാണ് പെട്ടെന്ന് താപനില കുറയാൻ കാരണം. പുലർച്ചെയും രാത്രിയിലും തണുപ്പ് കൂടാൻ സാധ്യതയുള്ളതിനാൽ താമസക്കാർ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥാ അറിയിപ്പുകൾ ശ്രദ്ധിക്കണമെന്നും അഭ്യർഥിച്ചു.
The country is shivering with cold Extreme cold has begun in the UAE




























