(https://truevisionnews.com/) ശാരീരികവും മാനസികവുമായ ആരോഗ്യത്തിന്റെ ഒരു പ്രധാന ഭാഗമാണ് ലൈംഗികാരോഗ്യം. ഭക്ഷണശീലവും ജീവിതശൈലിയും ലൈംഗികശേഷിയെയും താൽപ്പര്യങ്ങളെയും നേരിട്ട് സ്വാധീനിക്കുന്നുണ്ട്. പലപ്പോഴും കൃത്യമായ പോഷകാഹാരങ്ങളുടെ കുറവ് ലൈംഗിക തളർച്ചയിലേക്കും ആത്മവിശ്വാസക്കുറവിലേക്കും നയിക്കാറുണ്ട്.ലൈംഗികശേഷി സ്വാഭാവികമായി വർദ്ധിപ്പിക്കാനും സ്റ്റാമിന നിലനിർത്താനും സഹായിക്കുന്ന മികച്ച ഭക്ഷണങ്ങളെക്കുറിച്ച് കൂടുതൽ അറിയാം.
ഡാർക്ക് ചോക്ലേറ്റ്: ഇതിലെ 'ഫിനൈൽ ഈഥൈൽ അമൈൻ', 'സെറോടോണിൻ' എന്നിവ മാനസികാവസ്ഥ മെച്ചപ്പെടുത്താനും സമ്മർദ്ദം കുറയ്ക്കാനും സഹായിക്കുന്നു.
തണ്ണിമത്തൻ: ഇതിലടങ്ങിയിരിക്കുന്ന 'സിട്രുലിൻ' എന്ന അമിനോ ആസിഡ് രക്തധമനികളെ വികസിപ്പിക്കുകയും ശരീരത്തിലെ രക്തയോട്ടം വർധിപ്പിക്കുകയും ചെയ്യുന്നു. ഇതിനെ പ്രകൃതിദത്ത വയാഗ്ര എന്ന് ചിലർ വിശേഷിപ്പിക്കാറുണ്ട്.
നേന്ത്രപ്പഴം: പൊട്ടാസ്യവും വിറ്റാമിൻ ബി-യും ധാരാളമായി അടങ്ങിയിട്ടുള്ളതിനാൽ ശരീരത്തിന് ആവശ്യമായ ഊർജ്ജം നൽകാൻ പഴം സഹായിക്കും.
അണ്ടിപ്പരിപ്പും വിത്തുകളും: വാൾനട്ട്, ബദാം, നിലക്കടല, കുമ്പളങ്ങ വിത്ത് എന്നിവയിൽ സിങ്ക് (Zinc), ഒമേഗ-3 ഫാറ്റി ആസിഡുകൾ എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് പുരുഷന്മാരിൽ ടെസ്റ്റോസ്റ്റിറോൺ ഹോർമോൺ വർധിപ്പിക്കാൻ സഹായിക്കുന്നു.
വെളുത്തുള്ളി: ഇതിലെ 'അല്ലിസിൻ' എന്ന ഘടകം ലൈംഗികാവയവങ്ങളിലേക്കുള്ള രക്തയോട്ടം വർധിപ്പിക്കാൻ സഹായിക്കുന്നു.
മുട്ട: വിറ്റാമിൻ ബി5, ബി6 എന്നിവയാൽ സമ്പന്നമായ മുട്ട ഹോർമോൺ നില സന്തുലിതമാക്കാനും സമ്മർദ്ദം കുറയ്ക്കാനും ഫലപ്രദമാണ്.
ചീര: മഗ്നീഷ്യത്തിന്റെ കലവറയായ ചീര രക്തധമനികളുടെ വീക്കം കുറയ്ക്കുകയും രക്തയോട്ടം സുഗമമാക്കുകയും ചെയ്യുന്നു.
ശതാവരി (Asparagus): ഇതിലെ വിറ്റാമിൻ ഇ ലൈംഗിക ഹോർമോണുകളുടെ ഉത്പാദനത്തിന് സഹായിക്കുന്നു.
Low sexual performance, foods to eat





































