കുവൈത്ത്: ( gcc.truevisionnews.com ) സർക്കാർ സബ്‌സിഡി നൽകുന്ന വാട്ടർ റീഫിൽ കാർഡുകൾ അനധികൃതമായി വിൽപന നടത്തിയ മൂന്ന് ഏഷ്യൻ സ്വദേശികളെ ആഭ്യന്തര മന്ത്രാലയം അറസ്റ്റ് ചെയ്തു. ക്രിമിനൽ സെക്യൂരിറ്റി വിഭാഗം നടത്തിയ കർശനമായ പരിശോധനയിലും അന്വേഷണത്തിലുമാണ് പ്രതികൾ പിടിയിലായത്.
വൈദ്യുതി-ജല മന്ത്രാലയം നൽകുന്ന കാർഡുകൾ അനധികൃതമായി വിൽക്കുന്നുവെന്ന വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിൽ 250 വാട്ടർ കാർഡുകൾ, നിരവധി ശേഖരണ ഇൻവോയിസുകൾ, ബാങ്ക് രേഖകൾ എന്നിവ പ്രതികളിൽ നിന്ന് പിടിച്ചെടുത്തു. ഈ കാർഡുകൾ വ്യക്തികൾക്കും ടാങ്കർ ഉടമകൾക്കും അവരുടെ ഉപയോഗത്തിനായി മാത്രമാണ് നൽകുന്നത്. വിൽപ്പനയ്ക്ക് അനുവദനീയമല്ല. പ്രതികൾക്കെതിരെ നിയമനടപടികൾ ആരംഭിച്ചിട്ടുണ്ടെന്നും അന്വേഷണം തുടരുകയാണെന്നും അധികൃതർ അറിയിച്ചു. സർക്കാർ സബ്സിഡി ദുരുപയോഗം ചെയ്യുന്നവർക്കെതിരെ ശക്തമായ നടപടി തുടരുമെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.
Three Asians arrested for illegally selling subsidized water refill cards




































