മനാമ: ( gcc.truevisionnews.com ) ബഹ്‌റൈനിൽ മെയ് മാസത്തേക്കുള്ള പുതുക്കിയ ഇന്ധന നിരക്കുകൾ ഫ്യുവൽ പ്രൈസിങ് ആൻഡ് മോണിറ്ററിങ് കമ്മിറ്റി പ്രഖ്യാപിച്ചു. ഇന്ന് മുതൽ പുതിയ നിരക്കുകൾ പ്രാബല്യത്തിൽ വരുമെന്ന് അധികൃതർ അറിയിച്ചു. പുതുക്കിയ പട്ടിക പ്രകാരം സൂപ്പർ 98 0.362 ബി.ഡി, മുംതാസ് 95 0.269 ബി.ഡി, ജയ്യിദ് 91 0.233 ബി.ഡി, ഡീസൽ 0.229 ബി.ഡി എന്നിങ്ങനെയാണ് ചാർജുകൾ. കഴിഞ്ഞ മാസത്തെ അപേക്ഷിച്ച് എല്ലാ വിഭാഗം ഇന്ധനങ്ങൾക്കും വില വർധിപ്പിച്ചിട്ടുണ്ട്.
അന്താരാഷ്ട്ര വിപണിയിലെ എണ്ണവിലയിലുണ്ടായ മാറ്റങ്ങൾ കണക്കിലെടുത്താണ് ഈ വർധനവ്. അതേസമയം, ബഹ്‌റൈനിൽ മത്സ്യത്തൊഴിലാളികൾക്ക് നൽകിവരുന്ന ഡീസൽ സബ്‌സിഡിയിൽ മാറ്റമുണ്ടാകില്ലെന്നും അത് തുടരുമെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. വാഹന ഉടമകൾ തങ്ങളുടെ ബജറ്റിൽ പുതിയ വർധനവ് കൂടി കണക്കിലെടുക്കണമെന്ന് അധികൃതർ നിർദേശിച്ചു.
Fuel prices increased again in Bahrain revised rates come into effect





























