ഹജ്ജ് നിയമലംഘനം: സൗദിയിൽ ആറുപേർ പിടിയിൽ; പെർമിറ്റില്ലാത്തവർക്ക് 20,000 റിയാൽ പിഴ

ഹജ്ജ് നിയമലംഘനം: സൗദിയിൽ ആറുപേർ പിടിയിൽ; പെർമിറ്റില്ലാത്തവർക്ക് 20,000 റിയാൽ പിഴ
May 3, 2026 09:14 AM | By Anusree vc

മ​ക്ക: ( gcc.truevisionnews.com) ഹജ്ജ് തീർത്ഥാടനം സുരക്ഷിതമാക്കുന്നതിന്റെ ഭാഗമായി സുരക്ഷാ പരിശോധനകൾ കർശനമാക്കി സൗദി അറേബ്യ. ഔദ്യോഗിക ഹജ്ജ് പെർമിറ്റില്ലാത്തവരെ മക്കയിലേക്ക് കടത്താൻ ശ്രമിച്ച ആറുപേരെ സുരക്ഷാ ഉദ്യോഗസ്ഥർ പിടികൂടി. പഴുതടച്ചുള്ള പരിശോധനയിലാണ് ഇവർ അറസ്റ്റിലായത്. ഹജ്ജ് ചട്ടങ്ങൾ ലംഘിച്ചതിന് ഒരു യമനി പൗരനെയും മറ്റ് രണ്ട് വിദേശികളെയുമാണ് ആദ്യം പിടികൂടിയത്.

ഇ​വ​രെ തു​ട​ർ​ന​ട​പ​ടി​ക​ൾ​ക്കാ​യി ബ​ന്ധ​പ്പെ​ട്ട വ​കു​പ്പു​ക​ൾ​ക്ക് കൈ​മാ​റി. ഇ​തി​ന് പു​റ​മെ, സോ​ഷ്യ​ൽ മീ​ഡി​യ വ​ഴി വ്യാ​ജ ഹ​ജ്ജ് വാ​ഗ്ദാ​ന​ങ്ങ​ൾ ന​ൽ​കി തീ​ർ​ത്ഥാ​ട​ക​രെ വ​ഞ്ചി​ച്ച മൂ​ന്ന് വി​ദേ​ശി​ക​ളെ​യും മ​ക്ക​യി​ലെ സെ​ക്യൂ​രി​റ്റി പ​ട്രോ​ളി​ങ്​ വി​ഭാ​ഗം പി​ടി​കൂ​ടി​യി​ട്ടു​ണ്ട്. ഹ​ജ്ജ് സേ​വ​ന​ങ്ങ​ളെ​ന്ന പേ​രി​ൽ തെ​റ്റി​ദ്ധ​രി​പ്പി​ക്കു​ന്ന പ​ര​സ്യ​ങ്ങ​ൾ പ്ര​ച​രി​പ്പി​ച്ച് ത​ട്ടി​പ്പ് ന​ട​ത്തി​യ ഇ​വ​ർ​ക്കെ​തി​രെ പ്രാ​ഥ​മി​ക ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി പ​ബ്ലി​ക് പ്രോ​സി​ക്യൂ​ഷ​ന് കൈ​മാ​റി. ഹ​ജ്ജ് പെ​ർ​മി​റ്റി​ല്ലാ​തെ തീ​ർ​ഥാ​ട​ന​ത്തി​ന് മു​തി​രു​ന്ന​വ​ർ​ക്ക് 20,000 റി​യാ​ൽ വ​രെ പി​ഴ ചു​മ​ത്തു​ന്ന​താ​ണ്.

നി​യ​മ​ലം​ഘ​ക​ർ​ക്ക് കൂ​ട്ടു​നി​ൽ​ക്കു​ന്ന​വ​ർ​ക്കെ​തി​രെ​യും ക​ടു​ത്ത ശി​ക്ഷാ​ന​ട​പ​ടി​ക​ൾ, പി​ഴ, നാ​ടു​ക​ട​ത്ത​ൽ തു​ട​ങ്ങി​യ​വ ഉ​ണ്ടാ​കു​മെ​ന്ന് ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം മു​ന്ന​റി​യി​പ്പ് ന​ൽ​കി. ഔ​ദ്യോ​ഗി​ക ഹ​ജ്ജ് പെ​ർ​മി​റ്റു​ക​ൾ​ക്കാ​യി മ​ന്ത്രാ​ല​യ​ത്തി​െൻറ അം​ഗീ​കൃ​ത പ്ലാ​റ്റ്‌​ഫോ​മു​ക​ളാ​യ ‘നു​സു​ക്’ ആ​പ് അ​ല്ലെ​ങ്കി​ൽ ‘മ​സാ​ർ’ പോ​ർ​ട്ട​ൽ എ​ന്നി​വ മാ​ത്ര​മേ ഉ​പ​യോ​ഗി​ക്കാ​വൂ എ​ന്ന് അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി. പൊ​തു​ജ​ന​ങ്ങ​ൾ നി​യ​മ​ങ്ങ​ൾ ക​ർ​ശ​ന​മാ​യി പാ​ലി​ക്ക​ണ​മെ​ന്നും നി​യ​മ​ലം​ഘ​ന​ങ്ങ​ളെ​ക്കു​റി​ച്ച് ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടാ​ൽ മ​ക്ക, മ​ദീ​ന, റി​യാ​ദ്, കി​ഴ​ക്ക​ൻ പ്ര​വി​ശ്യ എ​ന്നി​വി​ട​ങ്ങ​ളി​ൽ 911 എ​ന്ന ന​മ്പ​റി​ലും രാ​ജ്യ​ത്തി​െൻറ മ​റ്റ് ഭാ​ഗ​ങ്ങ​ളി​ൽ 999 എ​ന്ന ന​മ്പ​റി​ലും വി​വ​രം അ​റി​യി​ക്ക​ണം. കൂ​ടാ​തെ ‘കു​ല്ലു​നാ അ​മ​ൻ’ ആ​പ് വ​ഴി​യും പ​രാ​തി​ക​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യാ​വു​ന്ന​താ​ണെ​ന്ന് പ​ബ്ലി​ക് സെ​ക്യൂ​രി​റ്റി വി​ഭാ​ഗം അ​റി​യി​ച്ചു.

Hajj violation: Six people arrested in Saudi Arabia; 20,000 riyals fine for those without permits

Next TV

Related Stories
സമുദ്ര നിരീക്ഷണത്തിന് ഇനി ഡ്രൈവറില്ലാ ബോട്ട്; പരീക്ഷണ ഓട്ടത്തിന് അബൂദബിയിൽ തുടക്കമായി

May 3, 2026 09:01 AM

സമുദ്ര നിരീക്ഷണത്തിന് ഇനി ഡ്രൈവറില്ലാ ബോട്ട്; പരീക്ഷണ ഓട്ടത്തിന് അബൂദബിയിൽ തുടക്കമായി

സമുദ്ര നിരീക്ഷണത്തിന് ഇനി ഡ്രൈവറില്ലാ ബോട്ട്; പരീക്ഷണ ഓട്ടത്തിന് അബൂദബിയിൽ...

Read More >>
സബ്‌സിഡി വാട്ടർ റീഫിൽ കാർഡുകൾ അനധികൃതമായി വിറ്റു; മൂന്ന് ഏഷ്യക്കാർ പിടിയിൽ

May 2, 2026 04:42 PM

സബ്‌സിഡി വാട്ടർ റീഫിൽ കാർഡുകൾ അനധികൃതമായി വിറ്റു; മൂന്ന് ഏഷ്യക്കാർ പിടിയിൽ

സബ്‌സിഡി വാട്ടർ റീഫിൽ കാർഡുകൾ അനധികൃതമായി വിറ്റു; മൂന്ന് ഏഷ്യക്കാർ...

Read More >>
വിഭാഗീയത വളർത്താൻ ശ്രമം, സമൂഹമാധ്യമം വഴി ഇറാൻ അനുകൂല പ്രചാരണം, കുവൈത്തിൽ നാലു പേർക്ക് തടവുശിക്ഷ

May 2, 2026 04:35 PM

വിഭാഗീയത വളർത്താൻ ശ്രമം, സമൂഹമാധ്യമം വഴി ഇറാൻ അനുകൂല പ്രചാരണം, കുവൈത്തിൽ നാലു പേർക്ക് തടവുശിക്ഷ

സമൂഹമാധ്യമം വഴി ഇറാൻ അനുകൂല പ്രചാരണം, കുവൈത്തിൽ നാലു പേർക്ക്...

Read More >>
ബഹ്‌റൈനിൽ വീണ്ടും ഇന്ധന വില കൂട്ടി; പുതുക്കിയ നിരക്കുകൾ പ്രാബല്യത്തിൽ

May 2, 2026 03:11 PM

ബഹ്‌റൈനിൽ വീണ്ടും ഇന്ധന വില കൂട്ടി; പുതുക്കിയ നിരക്കുകൾ പ്രാബല്യത്തിൽ

ബഹ്‌റൈനിൽ വീണ്ടും ഇന്ധന വില കൂട്ടി, പുതുക്കിയ നിരക്കുകൾ...

Read More >>
തീർഥാടകർക്കായി മിനായിൽ 45,000 കൂടാരങ്ങൾ; ഒരുക്കങ്ങൾ പൂർത്തിയാക്കി 'കിദാന'

May 2, 2026 03:08 PM

തീർഥാടകർക്കായി മിനായിൽ 45,000 കൂടാരങ്ങൾ; ഒരുക്കങ്ങൾ പൂർത്തിയാക്കി 'കിദാന'

തീർഥാടകർക്കായി മിനായിൽ 45,000 കൂടാരങ്ങൾ, ഒരുക്കങ്ങൾ പൂർത്തിയാക്കി...

Read More >>
Top Stories










News Roundup